തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് എ​ത്തി
Tuesday, July 27, 2021 9:39 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി തു​ട​ങ്ങി. പു​തി​യ പ്ലാ​ന്‍റ് ഉ​ൾ​പ്പെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് 1.20 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം 140 സി​ലി​ണ്ട​ർ ഓ​ക്സി​ജ​ൻ ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. ജി​ല്ലാ ആ​ശു​പ​ത്രി​ക്കുപു​റ​മേ തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ മ​റ്റ് ആ​ശു​പ​ത്രി​ക​ൾ​ക്കും ഇ​വി​ടെ നി​ന്ന് ഉ​ദ്പ്പാ​ദി​ക്കു​ന്ന ഓ​ക്സി​ജ​ൻ ന​ൽ​കാ​നാ​കും.

അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് വാ​യു വേ​ർ​തി​രി​ച്ചെ​ടു​ത്തു​ള്ള പി​എ​സ്എ ടെ​ക്നോ​ള​ജി​യാ​ണ് ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​ന​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ക.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്. പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള കെ​ട്ടി​ട സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ ഇ​നി ത​യാ​റാ​ക്ക​ണം. ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

പ്ലാ​ന്‍റി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി 30 ല​ക്ഷം രൂ​പ വേ​ണ്ടി​വ​രു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ഫി​ലി​പ്പ് പ​റ​ഞ്ഞു. ഇ​തു​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ട​ൻ സ​ജ്ജ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നു പു​റ​മേ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മാ​ണ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ഉ​ള്ള​ത്. 1000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ര​ണ്ട് ടാ​ങ്കു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗ വ്യാ​പ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ മേ​ജ​ർ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നു പു​റ​മേ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും, പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. ഒ​രു മാ​സ​ത്തി​ന​കം പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.