ഇ​ന്‍റ​ർ​വ്യൂ
Tuesday, July 27, 2021 9:39 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന് (ഹോ​മി​യോ​പ്പ​തി)​കീ​ഴി​ലു​ള്ള വി​വി​ധ സ​ർ​ക്കാ​ർ ഹോ​മി​യോ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ഴി​വു​ള്ള അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് ഇ​ന്ന് രാ​വി​ലെ 10.30നു ​ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ എ​സ്എ​സ്എ​ൽ​സി പാ​സാ​യ​വ​രും ഹോ​മി​യോ​പ്പ​തി എ ​ക്ലാ​സ് പ്രാ​ക്ടീ​ഷ​ണ​റു​ടെ കീ​ഴി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം ഉ​ള്ള​വ​രു​മാ​യി​രി​ക്ക​ണം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജാ​തി,വ​യ​സ്,തി​രി​ച്ച​റി​യ​ൽ രേ​ഖ,വി​ദ്യാ​ഭ്യാ​സ രേ​ഖ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ക​ർ​പ്പു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബീ​ന സ​ക്ക​റി​യ അ​റി​യി​ച്ചു.​ ഫോ​ണ്‍:04862-227326.

തെ​ങ്ങി​ൻ​തൈ
വി​ത​ര​ണം

കു​ട​യ​ത്തൂ​ർ: കാ​ർ​ഷി​ക യു​ണി​വ​ഴ്സി​റ്റി​യു​ടെ തെ​ങ്ങി​ൻ​തൈ​ക​ൾ 50 രൂ​പ നി​ര​ക്കി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി. ആ​വ​ശ്യ​മു​ള്ള​വ​ർ കു​ട​യ​ത്തൂ​ർ കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍. 9383470976.
പു​റ​പ്പു​ഴ: കൃ​ഷി​ഭ​വ​നി​ൽ കേ​ര​ശ്രീ തെ​ങ്ങി​ൻ തൈ​ക​ൾ വി​ൽ​പ​ന​ക്കാ​യി എ​ത്തി. ഇ​ന്നു രാ​വി​ല 11 മു​ത​ൽ വി​ത​ര​ണം ആ​രം​ഭി​ക്കും.