ഇ​സ്ര​യേ​ലി​ൽ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്തു കോ​ടി​ക​ൾ ത​ട്ടി​യ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി
Tuesday, July 27, 2021 10:05 PM IST
ക​ട്ട​പ്പ​ന: ഇ​സ്ര​യേ​ലി​ൽ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന​ട​ക്കം ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ കേ​സി​ലെ അ​ഞ്ചാം പ്ര​തി​യെ ക​ട്ട​പ്പ​ന പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ത​ല​ശേ​രി പു​തി​യ മാ​ളി​യേ​ക്ക​ൽ മു​ഹ​മ്മ​ദ് ഒ​നാ​സി​സ് (42) നെ​യാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് കോ​ട​തി​യി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.
ക​ട്ട​പ്പ​ന സി​ഐ വി​ശാ​ൽ ജോ​ണ്‍​സ​നാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ധ​ർ​മ​ടം ഉ​ൾ​പ്പ​ടെ സം​സ്ഥാ​ന​ത്തു അ​ഞ്ചി​ല​ധി​കം സ്റ്റേ​ഷ​നു​ക​ളി​ൽ വ​ഞ്ചാ​നാ​ക്കു​റ്റ​ത്തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്.
2019-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ത​ട്ടി​പ്പ് ന​ട​ന്ന​ത്. ക​ട്ട​പ്പ​ന സ്വ​ദേ​ശി പൂ​ത​ക്കു​ഴി ലി​യോ വ​ഴി ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 27 പേ​രി​ൽ​നി​ന്നാ​ണ് ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ആ​റം​ഗ​സം​ഘം പ​ണം ത​ട്ടി​യ​ത്. ഇ​സ്ര​യേ​ലി​ൽ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ഒ​രു​കോ​ടി 30 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​ത്.
വ​ഞ്ചി​ക്ക​പ്പെ​ട്ട ക​ട്ട​പ്പ​ന സ്വ​ദേ​ശി ലി​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ​രാ​തി​യി​ൽ ഒ​ന്നാം​പ്ര​തി ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി വി​ദ്യാ പ​യ​സി​നെ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് നേ​ര​ത്തെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ര​ണ്ടു​പേ​ർ​കൂ​ടി കേ​സി​ൽ പി​ടി​യി​ലാ​യി​രു​ന്നു. കേ​സി​ലെ അ​ഞ്ചാം​പ്ര​തി​യാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രി​ക്കു​ന്ന ത​ല​ശേ​രി പു​തി​യ മാ​ളി​യേ​ക്ക​ൽ മു​ഹ​മ്മ​ദ് ഒ​നാ​സി​സ്. വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​ക്കെ​തി​രെ നേ​ര​ത്തെ കോ​ട​തി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ദു​ബാ​യി​ൽ​നി​ന്ന് തി​രി​കെ പ​ഞ്ചാ​ബി​ലെ ജ​ല​ന്ത​റി​ൽ എ​ത്തി​യ പ്ര​തി​യെ ജ​ല​ന്ത​ർ പോ​ലീ​സ് പി​ടി​കൂ​ടി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.കേ​സി​ൽ ഇ​നി ര​ണ്ടു​പേ​ർ​കു​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്.