ജി​ല്ല​യി​ൽ വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​രു​ന്നു, ആ​കെ​യു​ള്ള​ത് 2610 ഡോ​സ് മാ​ത്രം
Tuesday, July 27, 2021 10:05 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ച് ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്റ്റോക്ക് തീ​രു​ന്നു.
ഇ​നി ജി​ല്ല​യി​ലെ 60 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​കെ ശേ​ഷി​ക്കു​ന്ന​ത് 2610 ഡോ​സ് വാ​ക്സി​ൻ മാ​ത്ര​മാ​ണ്. പ​ല വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും സ്റ്റോ​ക്കി​ല്ല.
ഇ​ന്ന് 14 കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഇ​ത് ഇ​ന്ന് ഉ​ച്ച​യ്ക്ക് മു​ന്പുത​ന്നെ തീ​രും. 970 ഡോ​സ് കോ​വി​ഷീ​ൽ​ഡും 1640 ഡോ​സ് കോ​വാ​ക്സി​നു​മാ​ണ് നി​ല​വി​ലു​ള്ള​ത്. 10- 20 ഡോ​സ് വാ​ക്സി​ൻ സ്റ്റോ​ക്കു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ ത​ന്നെ വി​ത​ര​ണം പൂ​ർ​ത്തി​യാ​കും. ഇ​തോ​ടെ വ​രുംദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങും.
ഇ​ന്ന് വൈ​കി​ട്ടോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ക്സി​നെ​ത്തു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ഇ​ത് നാ​ളെ എ​റ​ണാ​കു​ള​ത്തും അ​വി​ടെ നി​ന്ന് ഇ​ടു​ക്കി​യി​ൽ എ​ത്തി​ച്ച് എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്തുവ​രു​ന്പോ​ൾ വെ​ള്ളി​യാ​ഴ്ച​യാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​ക്കൂ​ട്ടു​ന്ന​ത്.
ഇ​തോ​ടെ ശ​നി​യാ​ഴ്ച​യോ​ടെ മാ​ത്ര​മേ വാ​ക്സി​ൻ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​നാ​കു എ​ന്നാ​ണ് സൂ​ച​ന.
ഇ​തി​നി​ട​യ്ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ണ​മാ​യും മു​ട​ങ്ങു​ന്ന​ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ആ​രോ​ഗ്യ​വ​കു​പ്പി​നു​ണ്ട്. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും വ​ലി​യ തെ​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ വാ​ക്സി​നെ​ടു​ത്ത​ത് 6,83,414 പേ​രാ​ണ്. 4,96,865 പേ​ർ ആ​ദ്യ ഡോ​സെ​ടു​ത്ത​പ്പോ​ൾ 1,86,549 പേ​രാ​ണ് ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ച​ത്.
ഇ​ന്ന​ലെ ജി​ല്ല​യി​ലെ വി​വി​ധ വാ​ക്്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ 11,510 പേ​ർ​ക്കാ​ണ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത​ത്.