ഹൈ​റേ​ഞ്ചി​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു
Tuesday, July 27, 2021 10:08 PM IST
ക​ട്ട​പ്പ​ന: ഹൈ​റേ​ഞ്ചി​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു. ക​ട്ട​പ്പ​ന സു​വ​ർ​ണ​ഗി​രി​യി​ൽ പ​ല​ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സാ​ധ​ന​ങ്ങ​ളും അ​പ​ഹ​രി​ച്ചു. രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ട​മ മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. പ​യ്യ​ന്പ​ളി​ൽ സ്റ്റോ​ഴ്സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ഷ​ട്ട​ർ തു​റ​ന്ന് ഇ​തി​നു​ള്ളി​ലെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് ഗോ​വ​ണി വ​ഴി​യാ​ണ് ക​ട​യ്ക്കു​ള്ളി​ൽ മോ​ഷ്ടാ​വ് ക​യ​റി​യി​രി​ക്കു​ന്ന​ത്. ചി​ല്ല​റ​യാ​യി പെ​ട്ടി​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​യ്യാ​യി​രം രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യി ജ​യിം​സ് പ​റ​ഞ്ഞു. 2000 രൂ​പ​യു​ടെ സി​സ​ർ ഫി​ൽ​റ്റ​ർ സി​ഗ​ര​റ്റ് പാ​യ്ക്ക​റ്റു​ക​ളും മോ​ഷ്ടാ​വ് അ​പ​ഹ​രി​ച്ചി​ട്ടു​ണ്ട്.
കാ​ഞ്ചി​യാ​ർ മേ​ഖ​ല​യി​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്ന​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല​യി​ൽ ര​ണ്ടു വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. മേ​ഖ​ല​യി​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നി​ലേ​റെ മോ​ഷ​ണ​ങ്ങ​ളും നാ​ലോ​ളം മോ​ഷ​ണ ശ്ര​മ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ വ​നി​താ​സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ ചു​റ്റു​വ​ട്ട​ത്ത് രാ​ത്രി​യി​ൽ മ​ദ്യ​പ​സം​ഘ​ങ്ങ​ൾ പ​തി​വാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.