പി​താ​വി​ന്‍റെ സ്മ​ര​ണ​യ്ക്കു​മു​ന്നി​ൽ അ​ന​ന്തു​വി​ന്‍റെ ഫു​ൾ എ ​പ്ല​സ്
Wednesday, July 28, 2021 10:14 PM IST
നെ​ടു​ങ്ക​ണ്ടം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ലെ ഉ​ജ്ജ്വ​ല വി​ജ​യം പി​താ​വി​ന്‍റെ പാ​വ​ന​സ്മ​ര​ണ​യ്ക്ക് സ​മ​ർ​പ്പി​ച്ച് അ​ന​ന്തു. ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ന​ന്തു എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യാ​ണ് പ്ല​സ് ടു ​പാ​സാ​യ​ത്.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന്‍റെ ത​ലേ​ന്നാ​ണ് അ​ന​ന്തു​വി​ന്‍റെ പി​താ​വ് പാ​റ​ത്തോ​ട് ടൗ​ണി​ലെ പ​ല​ച​ര​ക്ക് വ്യാ​പാ​രി വേ​ങ്ങോ​ലി​ൽ സോ​മ​ശേ​ഖ​ര​ൻ കോ​വി​ഡ് ബാ​ധ​യെ​തു​ട​ർ​ന്ന് ന്യൂ​മോ​ണി​യ പി​ടി​പെ​ട്ട് മ​രി​ച്ച​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​രെ​ല്ലാ​വ​രും ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന അ​ന​ന്തു അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും പി​ന്തു​ണ​യും പ്രേ​ര​ണ​യും​കൊ​ണ്ടാ​ണ് പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ​ത്.
പ​രീ​ക്ഷ അ​വ​സാ​നി​ക്കാ​ൻ മൂ​ന്നു​വി​ഷ​യം ബാ​ക്കി​യു​ള്ള​പ്പോ​ൾ അ​ന​ന്തു​വും കോ​വി​ഡ് ബാ​ധി​ത​നാ​യി. പി​ന്നീ​ട് കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മു​റി​യി​ലി​രു​ന്നാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.
ഈ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ന​ന്തു​വി​നെ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.