ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​സ്ഥ​ലം പ​ദ്ധ​തി​ക്ക് ഇ​ടു​ക്കി​യും ഒ​രു​ങ്ങു​ന്നു
Thursday, July 29, 2021 9:58 PM IST
ചെ​റു​തോ​ണി: ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​സ്ഥ​ലം എ​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി ജി​ല്ല​യി​ലും ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തും ജി​ല്ലാ സ്പോ​ട്സ് കൗ​ണ്‍​സി​ലും ചേ​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ല​യി​ലെ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, ജി​ല്ലാ സ്പോ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. സ​ത്യ​ൻ, സം​സ്ഥാ​ന സ്പോ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം കെ.​എ​ൽ. ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഡി​റ്റാ​ജ് ജോ​സ​ഫ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.