വ്യാ​പാ​ര പാ​ക്കേ​ജ് അ​പ​ര്യാ​പ്തം: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Saturday, July 31, 2021 10:01 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജ് അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം 12000ത്തി​ല​ധി​കം വ്യാ​പാ​രി​ക​ൾ മേ​ഖ​ല ഉ​പേ​ക്ഷി​ച്ചു. ഒ​ട്ടേ​റെ വ്യാ​പാ​രി​ക​ൾ ക​ട​ബാ​ധ്യ​ത​മൂ​ലം ആ​ത്മ​ഹ​ത്യ​ചെ​യ്തു. ചെ​റി​യ വ്യാ​പാ​രി​ക​ൾ​ക്കു​പോ​ലും ര​ണ്ടു​ല​ക്ഷം രൂ​പ​യി​ല​ധി​കം വാ​യ്പ​യു​ള്ള​പ്പോ​ൾ ര​ണ്ടു​ല​ക്ഷം രൂ​പ​വ​രെ​യു​ള്ള വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ​യി​ള​വ് അ​നു​വ​ദി​ക്കു​ന്നു​വെ​ന്ന പ്ര​ഖ്യാ​പ​നം വ്യാ​പാ​രി​ക​ളെ താ​റ​ടി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. കൂ​ടു​ത​ൽ സ​മ​യം ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​ണ് കോ​വി​ഡ് രോ​ഗം പി​ടി​ച്ചു​നി​ർ​ത്താ​ൻ പ​റ്റി​യ എ​ളു​പ്പ​മാ​ർ​ഗ​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​കാ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ലോ​ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ ജ​ന​ങ്ങ​ളെ വ​രി​ഞ്ഞു​മു​റു​ക്കു​ക​യാ​ണ്.
10 ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ളു​ടെ പ​ലി​ശ ഇ​ള​വ് അ​നു​വ​ദി​ക്കു​ക, വൈ​ദ്യു​ത ചാ​ർ​ജി​ന്‍റെ ഫി​ക്സ​ഡ് ചാ​ർ​ജ് ഒ​ഴി​വാ​ക്കു​ക, അ​ശാ​സ്ത്രീ​യ​മാ​യി ടി​പി​ആ​ർ ക​ണ​ക്കാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക എ​ന്നി​വ ന​ട​പ്പി​ലാ​ക്ക​ണം. കൃ​ഷി​യെ​യും വ്യാ​പാ​ര മേ​ഖ​ല​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ​ലി​യ ദു​ര​ന്ത​മാ​യി​രി​ക്കും വ​രും​നാ​ളു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം വി​ല​യി​രു​ത്തി.
പ്ര​സി​ഡ​ന്‍റ് ടി.​സി.​രാ​ജു ത​രി​ണി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​സ് വ​ഴു​ത​ന​പി​ള്ളി, ആ​ർ. ര​മേ​ഷ്, നാ​സ​ർ സൈ​ര, പി.​ജി രാ​മ​ച​ന്ദ്ര​ൻ, ടോ​മി സെ​ബാ​സ്റ്റ്യ​ൻ, പി. ​അ​ജീ​വ്, ഷെ​റീ​ഫ് സ​ർ​ഗം, ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ൽ, എം.​ബി.​താ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.