വൈ​ദ്യു​തകേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി ത​ട​ഞ്ഞു; ​പ്ര​തി​ഷേ​ധ​വുമാ​യി നാ​ട്ടു​കാ​ർ
Thursday, September 16, 2021 11:26 PM IST
ക​രി​മ​ണ്ണൂ​ർ: പൊ​തു​മ​രാ​മ​ത്ത്-വൈ​ദ്യു​തി​വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ശീ​ത​സ​മ​രം ക​ല്ലു​ക​ടി​യാ​യി. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വൈ​ദ്യു​തി ത​ട​സ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​യി അ​ണ്ട​ർ​ഗ്രൗ​ണ്ട് കേ​ബി​ൾ (​യു​ജി​ കേ​ബി​ൾ) സ്ഥാ​പി​ക്കു​ന്ന ജോ​ലി പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.

ഇ​ന്ന​ലെ കു​റു​പ്പം​പ​ട ിഭാ​ഗ​ ത്താ​ണ് സം​ഭ​വം.​ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ 5000-ഓ​ളം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ത്തെ ത​ട​ഞ്ഞ​താ​ണ് നാ​ട്ടു​കാ​രെ രോ​ഷാ​കു​ല​രാ​ക്കി​യ​ത്. നി​ല​വി​ലു​ള്ള 11 കെ​വി ലൈ​നി​നു ബ​ദ​ൽ സം​വി​ധാ​ന​മാ​യാ​ണ് പ​രി​യാ​രം സ​ബ്സ്റ്റേ​ഷ​ൻ മു​ത​ൽ ക​രി​മ​ണ്ണൂ​ർ വൈ​ദ്യു​തി സ​ബ്ഡി​വി​ഷ​ൻ ഓ​ഫീ​സ് വ​രെ​യു​ള്ള ആ​റു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്ത് കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.

പ​രി​യാ​രം മു​ത​ൽ കു​രു​ന്പു​പാ​ടം വ​രെ​യു​ള്ള 70 ശ​ത​മാ​ന​ത്തോ​ളം ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. കോ​ട്ട​റോ​ഡ് ഭാ​ഗ​ത്ത് ഒ​ന്നേ​കാ​ൽ കി​ലോ​മീ​റ്റ​റും കു​റു​പ്പം​പ​ടി​മു​ത​ൽ കെഎസ്ഇ​ബി ഓ​ഫീ​സ് വ​രെ​യു​ള്ള 750 മീ​റ്റ​റു​മാ​ണ് ഇ​നി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള​ള​ത്.​ ഇ​തി​നി​ടെ​യാ​ണ് ത​ട​സ​വാ​ദ​വു​മാ​യി പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​തേത്തുട​ർ​ന്നു ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി ജോ​ലി​ക​ൾ മു​ട​ങ്ങി​യി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ യ​ന്ത്ര​ങ്ങ​ളും കേ​ബി​ളും തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.

നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​തെ കേ​ബി​ൾ തി​രി​കെ​കൊ​ണ്ടു​പോ​കാ​നാ​വി​ല്ലെ​ന്നു ഉ​റ​ച്ച​നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു. അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ നി​ർ​മാ​ണ ജോ​ലി തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​ള്ള കെഎംഎ ക​ന്പ​നി​യാ​ണ് 35 ല​ക്ഷം രൂ​പ​യ്ക്ക് ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ​പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലൂ​ടെ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 14 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു ല​ക്ഷം രൂ​പ​യും കെ​ട്ടി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജോ​ലി ആ​രം​ഭി​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

അ​തേസ​മ​യം മ​ഴ​ക്കാ​ല​ത്ത് കേ​ബി​ൾ സ്ഥാ​പി​ച്ച​തു​മൂ​ലം റോ​ഡു​ക​ൾ ചെ​ളി​ക്കു​ണ്ടാ​യി മാ​റി​യ​താ​യും വേ​ന​ൽ​ക്കാ​ല​ത്ത് ചെ​യ്യേ​ണ്ട ജോ​ലി​യാ​ണ് ഇ​പ്പോ​ൾ ചെ​യ്ത​തെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ണ്‍ അ​ക്ക​ക്കാ​ട്ട്, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ളി അ​ഗ​സ്റ്റി​ൻ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി തോ​മ​സ്, സി​പി​എം ക​രി​മ​ണ്ണൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ.​ സ​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.