പെ​ട്രോ​ൾപ​ന്പ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, September 17, 2021 10:06 PM IST
മൂ​ന്നാ​ർ: കെഎ​സ്ആ​ർ​ടി​സി മൂ​ന്നാ​ർ ഡി​പ്പോ​യി​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള യാ​ത്രാ ഫ്യു​വ​ൽ​സ് പെ​ട്രോ​ൾ പ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ന്ന് നി​ർ​വ്വ​ഹി​ക്കും. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ പ​ന്പി​ലെ ആ​ദ്യ വി​ല്പ​ന നി​ർ​വ​ഹി​ക്കു​ന്ന​ത് ഡീ​ൻ കു​ര്യോ​ക്കോ​സ് എം​പി​യാ​ണ്.
കൊ​ച്ചി -ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ​ഴ​യ മൂ​ന്നാ​ർ മൂ​ല​ക്ക​ട​യി​ൽ സ്ഥ​തി ചെ​യ്യു​ന്ന പ​ന്പി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞ മാ​സം ത​ന്നെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ പ​ണി​ക​ൾ ത​ട​സ​പ്പെ​ട്ട​തി​നാ​ൽ ഉദ്ഘാ​ട​നം വൈ​കു​ക​യാ​യി​രു​ന്നു. രാ​ത്രി 10 വ​രെ​യാ​യി​രി​ക്കും പ​ന്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​സ​മ​യം. ഘ​ട്ടംഘ​ട്ട​മാ​യി പ​ന്പി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധിപ്പി​ക്കു​മെ​ന്നും പ്ര​വ​ർ​ത്ത​ന സ​മ​യം 24 മ​ണി​ക്കൂ​റാ​യി ഉ​യ​ർ​ത്തു​മെ​ന്നും കെ എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.