താ​മ​സി​ക്കാ​ൻ ആ​ളി​ല്ല; അ​റ്റ​കു​റ്റ​പ​ണി​ക്ക്് ആ​ളു​ണ്ട്
Friday, September 17, 2021 10:11 PM IST
ഉ​പ്പു​ത​റ: ഏ​ല​പ്പാ​റ​യി​ൽ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് താ​മ​സി​ക്കു​വാ​ൻ ര​ണ്ട് ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ണ്ടെ​ങ്കി​ലും ഇ​വി​ടെ താ​മ​സി​ക്കാ​നാ​രും എ​ത്താ​റി​ല്ല. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റെ​സ്റ്റ് ഹൗ​സി​നോ​ടു ചേ​ർ​ന്നും മാ​ർ​ക്ക​റ്റി​നോ​ടു ചേ​ർ​ന്നു​മാ​ണ് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ ആ​ൾ​ത്താ​മ​സ​മി​ല്ലെ​ങ്കി​ലും എ​ല്ലാ​വ​ർ​ഷ​വും ല​ക്ഷ​ങ്ങ​ൾ ചെ​ല​വെ​ഴു​തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കാ​റു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ല​ക്ഷ​ങ്ങ​ളാ​ണ് ഓ​രോ​വ​ർ​ഷ​വും ന​ഷ്ട​മാ​കു​ന്ന​ത്. താ​മ​സ​മി​ല്ലാ​ത്ത​തി​നാ​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലു​മാ​ണ്.

മ​റ്റു വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ താ​മ​സ​സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​യു​ന്പോ​ഴാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ഷ്ട​മാ​ക്കു​ന്ന​ത്.