കോ​വി​ഡ് സാ​ന്ത്വ​ന സ്പ​ർ​ശം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 18, 2021 11:37 PM IST
ക​ട്ട​പ്പ​ന: മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ൻ പ്ര​ഖ്യാ​പി​ച്ച ’കോ​വി​ഡ് സാ​ന്ത്വ​ന സ്പ​ർ​ശം ’ പ​രി​പാ​ടി​യു​ടെ മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു.

കാ​ർ​ഷി​ക മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്യു​മെ​ന്നും ടൂ​റി​സം രം​ഗ​ത്ത് മാ​റ്റ​മു​ണ്ടാ​ക്കി ഡാ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മി​ൽ​മ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക്ഷീ​രോ​ൽ​പാ​ദ​ക സം​ഘ​ത്തി​ലെ മ​ര​ണ​പ്പെ​ട്ട ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ന്ത്രി സ​ഹാ​യം വി​ത​ര​ണം​ചെ​യ്തു.

ക്ഷീ​ര​ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ൽ സം​ഭ​രി​ച്ച് മി​ൽ​മ​യി​ലേ​ക്ക് ന​ല്കി​വ​രു​ന്ന​തും കോ​വി​ഡ് -19 ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​തു​മാ​യ എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ആ​പ്കോ​സ് സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​യി 25000 രൂ​പ​യും സം​ഘം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും സ്ഥി​ര ജീ​വ​ന​ക്കാ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് 10,000 രൂ​പ​യും​വീ​തം സാ​ന്ത്വ​ന സ​ഹാ​യ​മാ​യി ന​ൽ​കി.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൗ​ണ്‍​സി​ല​ർ ബെ​ന്നി കു​ര്യ​ൻ, മി​ൽ​മ ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്ത്, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ പോ​ൾ മാ​ത്യു, വി​ൽ​സ​ണ്‍ പ്രു​വ​ക്കാ​ട്, പി.​എ. ബോ​ബി, യു.​സി. തോ​മ​സ്, ജോ​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.