പ​ണ​മി​ട​പാ​ടി​നെച്ചൊല്ലി ത​ർ​ക്കം: യു​വാ​വി​നു കു​ത്തേ​റ്റു
Monday, September 20, 2021 11:49 PM IST
തൊ​ടു​പു​ഴ: പ​ണ​മി​ട​പാ​ടി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് ഇ​ളം​ദേ​ശ​ത്ത് യു​വാ​വി​ന് കു​ത്തേ​റ്റു. ഇ​ല​വും​ത​ട​ത്തി​ൽ ഫൈ​സ​ലി(28)​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വാ​ളാ​ചേ​രി​ൽ ദീ​പ​ക്കി(23)​നെ പോ​ലീ​സ് തി​ര​യു​ന്നു.
ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​ൻ​സ​ലി​നും സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ ദീ​പ​ക്ക് താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ വ​ച്ച് പ​ണ​മി​ട​പാ​ടി​നെച്ചൊല്ലി ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ദീ​പ​ക് ക​ത്തി​കൊ​ണ്ട് ഫൈ​സ​ലി​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
അ​ടി​വ​യ​റ്റി​ലും തു​ട​യി​ലും കു​ത്തേ​റ്റ ഫൈ​സ​ലി​നേ​യും മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ അ​ൻ​സ​ലി​നേ​യും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ഫൈ​സ​ലി​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
ആ​ട് കു​ത്തി​യെ​ന്നാ​ണ് ഇ​വ​ർ ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ പ​റ​ഞ്ഞ​ത്. പേ​രും മാ​റ്റി​യാ​ണ് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ത്തേ​റ്റ​തെ​ന്ന് മ​ന​സി​ലാ​യ​ത്.
തൊ​ടു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ര​ണ്ടു​പാ​ല​ത്ത് വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തി​ന് ഫൈ​സ​ലി​നെ​തി​രേ നേ​ര​ത്തേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.