വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ പൗ​രാ​വ​ലി അ​നു​മോ​ദി​ച്ചു
Monday, September 20, 2021 11:49 PM IST
മു​ട്ടം: വി​ജി​ല​ന്‍റ്സ് ആ​ന്‍ഡ് ആ​ന്‍റി ക​റ​പ്ഷൻ ബ്യൂ​റോ മു​ട്ടം യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സെ​ബി മാ​ത്യു​വി​നെ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. അ​ർ​ധ​രാ​ത്രി റോ​ഡ​രി​കി​ൽ പാ​ന്പു​ക​ടി​യേ​റ്റ യു​വാ​വി​നെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ജീ​വ​ൻ ര​ക്ഷി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് സെ​ബി മാ​ത്യു​വി​നെ അ​നു​മോ​ദി​ച്ച​ത്.
മു​ട്ടം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പ​ഴ​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​ജി​ല​ന്‍റ്സ് ആ​ന്‍ഡ് ആ​ന്‍റി ക​റ​പ്ഷൻ ബ്യൂ​റോ ഡിവൈഎ​സ്പി ​വി. ആ​ർ. ര​വി​കു​മാ​ർ, പ​ഴ​യ​മ​റ്റം ക്ഷീ​രോ​ല്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് കെ.ടി. അ​ഗ​സ്റ്റി​ൻ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ടോ​മി ജോ​ർ​ജ് മൂ​ഴി​ക്കു​ഴി​യി​ൽ, മാ​ത്തു​ക്കു​ട്ടി ചാ​മ​ക്കാ​ലാ​യി​ൽ, കെ. ​കെ. നാ​രാ​യ​ണ​ൻ, വി​ജി​ല​ന്‍റ്സ് സി ​ഐ ടി​പ്സ​ണ്‍ തോ​മ​സ്, കേ​ര​ള പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കെ.​യു.​റ​ഷീ​ദ് സെ​ബി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.