സുബേദാർ ഷി​ജു അ​ല​ക്സ് സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു
Monday, September 20, 2021 11:52 PM IST
ക​ട്ട​പ്പ​ന: ജ​മ്മു കാ​ശ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റു​മ​രി​ച്ച സു​ബേ​ദാ​ർ ഷി​ജു അ​ല​ക്സി​ന്‍റെ സ്മ​ര​ണാ​ർ​ഥം രൂ​പം​ന​ൽ​കി​യി​ട്ടു​ള്ള സു​ബേ​ദാ​ർ ഷി​ജു അ​ല​ക്സ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്പ​ക​പ്പാ​റ​യി​ൽ പ​ണി​ക​ഴി​പ്പി​പ്പി​ച്ച സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഷി​ജു അ​ല​ക്സി​ന്‍റെ പ്ര​തി​മ അ​നാഛാ​ദ​ന​വും ധീ​ര​പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട്ട് സ​ഹ​ജീ​വി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​വ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ബ്രേ​വ​റി അ​വാ​ർ​ഡ് വി​ത​ര​ണ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ന്നു.
ചെ​ന്പ​ക​പ്പാ​റ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മ​ന്ദി​രോ​ദ്ഘാ​ട​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ബ്രേ​വ​റി അ​വാ​ർ​ഡു വി​ത​ര​ണ​വും ന​ട​ത്തി.