സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ല: വ്യാ​പാ​രികൾ
Monday, September 20, 2021 11:52 PM IST
അ​ടി​മാ​ലി: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടു​ള്ള കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി. പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ലെ പ​രി​ശോ​ധ​ന ഫ​ലം നോ​ക്കി റോ​ഡി​ന്‍റെ ഒ​രു വ​ശം ഉ​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന​ത് ഉ​ൾ​പ്പെ​ടു​യു​ള്ള തി​ക​ച്ചും അ​ശാ​സ്ത്രി​യ​വും യു​ക്തി​ര​ഹി​ത​വു​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്.
സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും വ​രെ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ക​ള​ട​ച്ചി​ടു​ന്ന​തി​ൽ യാ​തൊ​രു പ്ര​സ​ക്തി​യു​മി​ല്ല. ഇ​തി​നെ​തി​രെ സം​ഘ​ട​നാ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. സ്വ​ന്തം ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ട്ര​ഷ​റ​ർ
സ​ണ്ണി പ​യ്യ​ന്പി​ള്ളി, സെ​ക്ര​ട്ട​റി പി.​എം. ബേ​ബി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.