പാ​റ​യ്്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച ആ​ന​ക്കൊ​ന്പ് ക​ണ്ടെ​ത്തി
Thursday, September 23, 2021 9:39 PM IST
ഇ​ടു​ക്കി: പ​രു​ന്തും​പാ​റ​യ്ക്ക് സ​മീ​പം പാ​റ​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച ആ​ന​ക്കൊ​ന്പു​ക​ൾ വ​നം​വ​കു​പ്പ് ക​ണ്ടെ​ടു​ത്തു. വ​നം ഇ​ന്‍റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തെ​തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ന​ക്കൊ​ന്പു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. എ​രു​മേ​ലി റേ​ഞ്ചി​ലെ മു​റി​ഞ്ഞ​പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗ്രാ​ന്പി കൊ​ക്ക ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​ഞ്ചു​കി​ലോ​യോ​ളം തൂ​ക്കം​വ​രു​ന്ന ര​ണ്ട് ആ​ന​ക്കൊ​ന്പു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ​രു​ന്തു​പാ​റ​യു​ടെ താ​ഴ്ഭാ​ഗ​മാ​ണ് ഗ്രാ​ന്പി കൊ​ക്ക മേ​ഖ​ല.
അ​തേ​സ​മ​യം ആ​ന​ക്കൊ​ന്പു​ക​ൾ വി​ൽ​പ​ന​യ്ക്കാ​യി സ​മീ​പ​വാ​സി​ക​ളാ​രോ ഇ​വി​ടെ സൂ​ക്ഷി​ച്ച​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കൊ​ന്പു​ക​ൾ ഉൗ​രി​യെ​ടു​ത്ത നി​ല​യി​ലാ​യ​തി​നാ​ൽ ആ​ന ച​രി​ഞ്ഞ​തെ​ങ്ങ​നെ എ​ന്ന​തും ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി മേ​ഖ​ല​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്താ​നും വ​നം​വ​കു​പ്പ് ഒ​രു​ങ്ങു​ക​യാ​ണ്.
മു​റി​ഞ്ഞ​പു​ഴ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ മ​ഹേ​ഷ്, ഫോ​റ​സ്റ്റ് എ.​കെ. വി​ശ്വം​ഭ​ര​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ പോ​ൾ​സ​ണ്‍ ജോ​ർ​ജ്, ദേ​വ​കു​മാ​ർ, സ​ജി​മോ​ൻ എ​ന്നി​വ​രും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നെ​ത്തി​യ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് കേ​സ് പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ൽ ഈ​വ​ർ​ഷം മാ​ത്രം പി​ടി​കൂ​ടു​ന്ന നാ​ലാ​മ​ത്തെ ആ​ന​ക്കൊ​ന്പ് കേ​സാ​ണി​ത്. നേ​ര്യ​മം​ഗ​ല​ത്ത് ര​ണ്ടു കേ​സും തൊ​ടു​പു​ഴ​യി​ൽ ഒ​രു കേ​സും മു​ന്പ് പി​ടി​കൂ​ടി​യി​രു​ന്നു. വാ​ള​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പി​ടി​കൂ​ടി​യ കേ​സി​ൽ ആ​ന​ക്കൊ​ന്പ് ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.