പ​രി​ഭ​വംപ​റ​യാ​തെ വ​യ്യ; സ​ർ, എ​ന്നു ല​ഭി​ക്കും ആ ​കി​റ്റ്
Thursday, September 23, 2021 9:42 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യി ആ​ക്ഷേ​പം. കി​റ്റ് വി​ത​ര​ണം സം​ബ​ന്ധി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ നി​ന്നും സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ച് ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും കി​റ്റ് ല​ഭി​ക്കാ​താ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രെ പ​ഴി​ചാ​രു​ക​യാ​ണ്.

അ​തേസ​മ​യം സ്കൂ​ളി​ൽ നി​ന്നു ന​ൽ​കേ​ണ്ട എ​ല്ലാ വി​വ​ര​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട എ​ഇ​ഒ മാ​ർ മു​ഖേ​ന യ​ഥാ​സ​മ​യം ത​ന്നെ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള അ​ർ​ഹ​രാ​യ സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പ്രീ​പ്രൈ​മ​റി, പ്രൈ​മ​റി, അ​പ്പ​ർ​പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കൂ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​വ​രെ ഭ​ക്ഷ്യ​ഭ​ദ്ര​താ അ​ല​വ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​ക്കിറ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.​

ഇ​ത​നു​സ​രി​ച്ച് കി​റ്റ് വി​ത​ര​ണം ചെ​യ്യേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ, നൂ​ണ്‍​മീ​ൽ ഓ​ഫീ​സ​ർ​മാ​ർ, ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ, ഉ​ച്ച​ഭ​ക്ഷ​ണ മേ​ഖ​ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കു​ല​ർ മു​ഖേ​ന ന​ൽ​കി​യി​രു​ന്നു.

ഏ​പ്രി​ൽ മു​ത​ൽ മേ​യ് വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​രി​ക്കു പു​റ​മെ ചെ​റു​പ​യ​ർ, തു​വ​ര​പ​രി​പ്പ്, ഉ​ഴു​ന്നു​പ​രി​പ്പ്, റ​വ, വെ​ളി​ച്ചെ​ണ്ണ, റാ​ഗി​പ്പൊ​ടി, ക​ട​ല​മി​ഠാ​യി എ​ന്നീ ഏ​ഴി​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ക്ഷ്യ​ക്കി​റ്റാ​ണ് വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്.​ ഇ​തി​ൽ അ​രി വി​ത​ര​ണം കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

പ്രീ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടു​കി​ലോ അ​രി​യും ഭ​ക്ഷ്യ​ക്കി​റ്റും പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​റു​കി​ലോ അ​രി​യും 497 രൂ​പ​വി​ല വ​രു​ന്ന ഉ​ത്പന്ന​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ക്ഷ്യ​ക്കി​റ്റും അ​പ്പ​ർ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന് 10 കി​ലോ അ​രി​യും 782.25 രൂ​പ​യു​ടെ ഉ​ത്പന്ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​മാ​ണ് വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

ഓ​ണം ക​ഴി​ഞ്ഞ് ഒ​രു​മാ​സം പി​ന്നി​ടു​ന്പോ​ഴും കി​റ്റ് കി​ട്ടാ​ത്ത​തി​ന്‍റെ പ​രി​ഭ​വ​ത്തി​ലാ​ണ് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും. ജി​ല്ല​യി​ലെ ഏ​ഴ് ഉ​പ​ജി​ല്ല​ക​ളി​ൽ മൂ​ന്നു​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 79,971 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. ഇ​തി​ൽ 16,839 കി​റ്റു​ക​ൾ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. 8,853 കി​റ്റു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​തേസ​മ​യം സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണം സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ വ​ഴി ന​ട​ന്നു​വ​ന്ന​തി​നാ​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കി​റ്റ് വി​ത​ര​ണ​ത്തി​ന് കാ​ല​താ​മ​സം ഉ​ണ്ടാ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.