ആ​ര​വ​ത്തി​നാ​യി കാ​തോ​ർ​ത്ത് വീ​ണ്ടും അ​ക്ഷ​രമു​റ്റം
Friday, September 24, 2021 9:58 PM IST
തൊ​ടു​പു​ഴ: ഗു​രു​മൊ​ഴി കേ​ട്ടും സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ക​ളി​ചി​രി​ക​ൾ ആ​സ്വ​ദി​ച്ചും ന​ട​ന്ന ന​ല്ല നാ​ളു​ക​ൾ​ക്ക് വീ​ണ്ടും പു​ന​ർ​ജന്മമാ​കു​ന്നു. ഒ​ന്ന​ര​വ​ർ​ഷ​ത്തി​നു ശേ​ഷം ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്പോ​ൾ ഇ​ത്ര​നാ​ളും വീ​ട്ടി​ലി​രു​ന്ന് മു​ഷി​ഞ്ഞും പി​രി​മു​റ​ക്ക​ത്തി​ലും ക​ഴി​ഞ്ഞ ദി​ന​ങ്ങ​ൾ​ക്ക് അ​റു​തി​വ​രു​മ​ല്ലോ എ​ന്ന ചി​ന്ത​യാ​ണ്് ഭൂ​രി​പ​ക്ഷം​പേ​രു​ടെ​യും മ​ന​സി​ലു​ള്ള​ത്.
എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ക്ഷ​ര​മു​റ്റ​ത്തെ​ത്തു​ന്ന കു​ട്ടി​ക​ളെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ൾ ചു​രു​ക്കം മാ​താ​പി​താ​ക്ക​ൾ​ക്കെ​ങ്കി​ലും ഉ​ള്ളി​ൽ ആ​ധി നി​റ​യു​ന്നു​ണ്ട്. എ​ങ്കി​ലും അ​റി​വി​ന്‍റെ വാ​താ​യ​ന​ങ്ങ​ൾ തേ​ടി ക​ലാ​ല​യ​ത്തി​ൽ എ​ത്ത​ട്ടെ​യെ​ന്നാ​ണ് കൂ​ടു​ത​ൽ മാ​താ​പി​താ​ക്ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ പ​ഠ​നം ഓ​ണ്‍​ലൈ​നി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ഇ​ത് ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ൾ​ക്കും വ​ഴി​വ​ച്ചു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തെത്തുട​ർ​ന്നു മൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​ടി​മ​ത്തത്തി​ലാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​വും കു​റ​വ​ല്ല.
മൊ​ബൈ​ൽ ഗെ​യിം, ചാ​റ്റിം​ഗ് എ​ന്നി​വ​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ വ​ഴി​തെ​റ്റി​യ​തി​ന്‍റെ ആ​ശ​ങ്ക​യും ഇ​ക്കാ​ല​യ​ള​വി​ൽ പ​ല ര​ക്ഷി​താ​ക്ക​ളും പ​ങ്കു​വ​ച്ചി​രു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് റെ​യ്ഞ്ച് ല​ഭി​ക്കാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് പാ​റ​പ്പു​റ​ത്തും മ​ര​ച്ചി​ല്ല​യി​ലും വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ലു​മൊ​ക്കെ ഇ​രു​ന്ന് പ​ഠ​നം ന​ട​ത്തേ​ണ്ടി വ​ന്ന​തി​ന്‍റെ ദു​രി​ത​ങ്ങ​ൾ എ​ണ്ണി​യെ​ണ്ണി പ​റ​ഞ്ഞാ​ലും തീ​രി​ല്ല.
ജോ​ലി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ നി​ന്നു പോ​കു​ന്പോ​ൾ ത​നി​ച്ചാ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ മൗ​നനൊ​ന്പ​ര​ങ്ങ​ൾ​ക്കും ഈ ​കാ​ല​യ​ള​വ് സാ​ക്ഷ്യം വ​ഹി​ച്ചു.​ സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ ഇ​തി​നെ​ല്ലാം അ​റു​തി​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മെ​ല്ലാം. പ​ക്ഷേ ഒ​ന്നു​ണ്ട്, കോ​വി​ഡ് ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്നു മാ​ത്രം. കൈ​വി​ട്ടാ​ലോ വ​രു​ന്ന​ത് അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്ട​മാ​യി​രി​ക്കും. സ്കൂ​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളി​ലേ​ക്ക്.

സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും. കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കാ​ൻ അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി പ​ഠ​നം ന​ട​ത്തി പോ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി വ​രി​ക​യാ​ണ്.
സ്കൂ​ളും പ​രി​സ​ര​വും ക്ലാ​സ് മു​റി​ക​ളും ത​യാ​റാ​ക്കി​വ​രി​ക​യാ​ണ്. യാ​ത്രാ സൗ​ക​ര്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ​ല സ്കൂ​ളു​ക​ളും ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു​ണ്ട്. സ്വ​ന്ത​മാ​യി വാ​ഹ​ന​മു​ള്ള സ്കൂ​ളി​ൽ പോ​ലും ഒ​രു​സീ​റ്റി​ൽ ഒ​രു കു​ട്ടി​യെ മാ​ത്ര​മേ ഇ​രു​ത്താ​നാ​കൂ. ഇ​തു പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
​രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ പ​തി​വു​പോ​ലെ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​താ​ണ് ന​ല്ല​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണം സ്കൂ​ളി​ൽ ഒ​രു​ക്കാ​നാ​കും.​ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം മാ​ന​സി​ക വ​ള​ർ​ച്ച​യ്ക്കും ക​ലാ​ല​യ വി​ദ്യാ​ഭ്യാ​സം സ​ഹാ​യി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.
സ​ജി മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ,
സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് , ക​രി​മ​ണ്ണൂ​ർ


ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ സാ​മൂ​ഹ്യ ബ​ന്ധ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ത​ന്നെ സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും കാ​ത്തി​രി​ക്കു​ക​യാ​ണ്.
സ​ഹ​പാ​ഠി​ക​ളോ​ടൊ​ത്ത് ഗു​രു​മു​ഖ​ത്തു​നി​ന്നും അ​റി​വു നേ​ടു​ന്ന​തി​ന് തീ​ർ​ച്ച​യാ​യും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. പു​തി​യ കാ​ല​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ഉ​ചി​ത​മാ​യി ഉ​ൾ​ച്ചേ​ർ​ത്ത് തു​ട​ർ​ന്നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​തു​മാ​ണ്.
വി​വി​ഷ് വി. ​റോ​ൾ​ഡ​ന്‍റ്, അ​ധ്യാ​പ​ക​ൻ
സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ്, വ​ഴി​ത്ത​ല

ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം ക​ലാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്പോ​ൾ പി​ടി​എ​യും അ​ധ്യാ​പ​ക​രും നി​താ​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.​തോ​ളി​ൽ കൈ​യി​ട്ട് ക​ളി​ത​മാ​ശ പ​റ​ഞ്ഞു​ന​ട​ക്കാ​ൻ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്. മാ​സ്ക് ധ​രി​ക്കാ​നും കൈ​ക​ൾ ഇ​ട​യ്ക്കി​ടെ വൃ​ത്തി​യാ​ക്കാ​നും കു​ട്ടി​ക​ളെ ഓ​ർ​മി​പ്പി​ക്ക​ണം.​ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത പാ​ലി​ച്ച് സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഇ​ല്ലെ​ങ്കി​ൽ എ​ൽ​പി, യു​പി സ്കൂ​ളു​ക​ളി​ലെ പ​ഠ​ന നി​ല​വാ​ര​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​കും.
ഫ്രാ​ൻ​സി​സ് ക​രി​ന്പാ​നി. പി​ടി​എ പ്ര​സി​ഡ​ന്‍റ്,
സെ​ന്‍റ് ജോ​ർ​ജ് യു​പി​എ​സ്, മൂ​ല​മ​റ്റം.

സ്കൂ​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം കേ​ട്ട​പ്പോ​ൾ മു​ത​ൽ മ​ന​സി​ൽ ഏ​റെ സ​ന്തോ​ഷ​മാ​ണ്.​ സ​ഹ​പാ​ഠി​ക​ളെ ക​ണ്ടി​ട്ട് എ​ത്ര​നാ​ളാ​യി. സ​ത്യം പ​റ​ഞ്ഞാ​ൽ ശ്വാ​സം മു​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു.
പു​സ്ത​ക​മാ​കു​ന്ന പൂ​വി​ലെ തേ​ൻ നു​ക​രു​ന്ന പൂ​ന്പാ​റ്റ​ക​ൾ മാ​ത്ര​മ​ല്ല വി​ദ്യാ​ർ​ഥി​ക​ൾ. ലോ​ക​ത്തി​ന്‍റെ വി​ശാ​ല​ത​യി​ലേ​ക്ക് വ​ള​രാ​ൻ സാ​മൂ​ഹ്യ​ബ​ന്ധ​വും ആ​വ​ശ്യ​മാ​ണ്. ക​ലാ​ല​യ പ​ഠ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​തു സാ​ധ്യ​മാ​കു​ന്ന​ത്. പ​ഠി​ച്ചു​വ​ള​രു​ന്ന​തി​നൊ​പ്പം മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ലേ​ക്കും വ​ള​രു​ന്പോ​ഴാ​ണ് യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സം ഉ​ണ്ടാ​കു​ന്ന​ത്.
മെ​ൽ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ അ​റ​യ്ക്ക​പ​റ​ന്പി​ൽ
വി​ദ്യാ​ർ​ഥി, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് അ​റ​ക്കു​ളം

ഏ​ത് പ്ര​തി​സ​ന്ധി​യെ​യും ത​ര​ണം ചെ​യ്യാ​ൻ ശേ​ഷി​യു​ണ്ടെ​ന്ന് തെ​ളി​യി​ച്ച​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. കോ​വി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ച്ച്, സു​ര​ക്ഷ ഉ​റ​പ്പാ​ക്കി, കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ്കൂ​ളി​ലെ​ത്താ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. ന​ഷ്ട​പ്പെ​ടു​ന്ന ഓ​രോ വി​ദ്യാ​ല​യ​ദി​ന​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ്. ക്ലാ​സു​ക​ളൊ​ക്കെ ഓ​ണ്‍​ലൈ​നി​ൽ വി​ജ​യ​ക​ര​മാ​യി ന​ൽ​കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ കു​ട്ടി​ക​ളി​ൽ സൃ​ഷ്ടി​ക്കു​ന്ന മാ​ന​സി​ക ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ വ​ലു​താ​ണ്.
സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ സ​മൂ​ഹ​മൊ​രു​ക്കു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ബാ​ല്യ​ത്തി​ന്‍റെ സ​ഹ​ജ​മാ​യ കു​സൃ​തി​ക​ൾ കു​ട്ടി​ക​ളും ഒ​ഴി​വാ​ക്കി​യേ തീ​രൂ.
ജി​ബി​ൻ മാ​ത്യു
(അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്, തൊ​ടു​പു​ഴ)

ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം മാ​ത്ര​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. ക്ലാ​സ് റൂം ​പ​ഠ​ന​ത്തെ അ​പേ​ക്ഷി​ച്ച് ഇ​തി​ന്‍റെ ഗു​ണ​നി​ല​വാ​രം താ​ര​ത​മ്യേ​ന കു​റ​വാ​ണ്.
ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ പൂ​ർ​ണ​ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മേ ഇ​തി​ന്‍റെ ഗു​ണ​ങ്ങ​ൾ ഭാ​ഗി​ക​മാ​യെ​ങ്കി​ലും ല​ഭി​ക്കൂ.​ കൂ​ടാ​തെ ആ​വ​ശ്യ​ത്തി​ന് ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വും, ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും ക്ലാ​സു​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു. കു​ട്ടി​ക​ളെ ഒ​റ്റ​യ്ക്ക് വീ​ട്ടി​ലാ​ക്കി ജോ​ലി​ക്ക് പോ​കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ മാ​ന​സി​ക സം​ഘ​ർ​ഷ​വും ചെ​റു​ത​ല്ല.​
സ്കൂ​ളി​ൽ ഓ​രോ കു​ട്ടി​യു​ടെ​യും മാ​ന​സി​ക, സാ​മൂ​ഹി​ക, ശാ​രീ​രി​ക, ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കു​ള്ള അ​വ​സ​രം​കൂ​ടി​യു​ണ്ട്. മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കി സ്കൂ​ളു​ക​ൾ തു​റ​ക്ക​ണം. ഉ​റ​ങ്ങി​ക്കി​ട​ന്ന ക​ലാ​ല​യ​ങ്ങ​ൾ ക​ളി​യും ചി​രി​യു​മു​ള്ള, സ​ന്തോ​ഷ​ത്തി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ​ണം.
ബി​നോ​യി മ​ഠ​ത്തി​ൽ, പ്ര​സി​ഡ​ന്‍റ് കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ്
ഗി​ൽ​ഡ്, ഇ​ടു​ക്കി രൂ​പ​ത

ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ൾ തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണ്.​ കോ​വി​ഡി​നൊ​പ്പം പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യേ​ണ്ട കാ​ല​ഘ​ട്ട​മാ​ണി​ത്. ​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വി​വി​ധ ഷി​ഫ്റ്റു​ക​ളാ​യി ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ക്കാ​നാ​ക​ണം.
കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പി​രി​മു​റു​ക്ക​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും, വി​ദ്യാ​ല​യ അ​നു​ഭ​വം സ്വ​ന്ത​മാ​ക്കു​ന്ന​തി​നും, അ​തി​ലൂ​ടെ സാ​മൂ​ഹി​ക സി​ദ്ധി​ക​ൾ സ്വാ​യ​ത്ത​മാ​ക്കു​ന്ന​തി​നും സ്കൂ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ​ന്നു പോ​കു​ന്ന​തി​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ വേ​ണം.
അ​വി​ര ജോ​സ​ഫ്
പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് അ​റ​ക്കു​ളം


വ​ള​രെ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് സ്കൂ​ൾ തു​റ​ക്കു​ന്ന വാ​ർ​ത്ത കേ​ട്ട​ത്. ഒ​ന്ന​ര​വ​ർ​ഷ​മാ​യി വീ​ടു​ക​ളി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന ഞ​ങ്ങ​ൾ​ക്ക് ഇ​ത് വ​ള​രെ ആ​ശ്വാ​സം ന​ൽ​കു​ന്ന വാ​ർ​ത്ത​യാ​ണ്.
മാ​ന​സി​ക​സം​ഘ​ർ​ഷ​വും പി​രി​മു​റു​ക്ക​ങ്ങ​ളും ഒ​രു​പ​രി​ധി​വ​രെ അ​ക​റ്റാ​ൻ ഇ​ത് സ​ഹാ​യി​ക്കും. എ​ന്നി​രു​ന്നാ​ലും കോ​വി​ഡി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്പോ​ൾ ചെ​റി​യ ആ​ശ​ങ്ക​ക​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്കാം. അ​ധ്യാ​പ​ക​രും, ര​ക്ഷി​താ​ക്ക​ളും, ആ​രോ​ഗ്യ വ​കു​പ്പും, സ​ർ​ക്കാ​രും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി സ്വീ​ക​രി​ക്ക​ണം.
സ​ന്തോ​ഷ​ത്തോ​ടെ സ്കൂ​ക​ളി​ലേ​ക്ക് പോ​കാം. മ​റ​ക്ക​രു​ത് സാ​മൂ​ഹ്യ അ​ക​ലം, മാ​സ്ക്, സോ​പ്പ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ​യു​ടെ കാ​ര്യം.
ക​രോ​ളി​ൻ ജോ​ർ​ജ്
സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് ക​രി​മ​ണ്ണൂ​ർ

കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​നു സ്കൂ​ൾ തു​റ​ക്കു​ന്നു എ​ന്നു കേ​ട്ട​പ്പോ​ൾ ത​ന്നെ മ​ന​സി​ലേ​ക്കു ക​ട​ന്നു വ​ന്ന​ത് പു​ത്ത​ൻ ഉ​ണ​ർ​വാ​ണ്. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​മ​ഗ്ര​മാ​യ വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ ഓ​ഫ്‌ലൈൻ ക്ലാ​സ് അ​നി​വാ​ര്യ​മാ​ണ്. കോ​വി​ഡ് ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും വി​ദ്യാ​ല​യ​മു​റ്റ​ത്ത് സ​ർ​വ​വും മ​റ​ന്ന് കു​ട്ടി​ക​ൾ പാ​റി​പ്പ​റ​ന്നു ന​ട​ക്കു​ന്ന​ത് കാ​ണാ​ൻ അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക സ​മൂ​ഹ​വും കാ​ത്തി​രി​ക്കു​ക​യാ​ണ്.
സി​സ്റ്റ​ർ റോ​സി​ലി തോ​മ​സ്
ഹെ​ഡ്മി​സ്ട്ര​സ്, ലി​റ്റി​ൽ ഫ്ള​വ​ർ എ​ച്ച്എ​സ് മൂ​ന്നാ​ർ


കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ന്ന് സ്കൂ​ളു​ക​ൾ ന​വം​ബ​ർ ഒ​ന്നി​നു തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഘ​ട്ടം​ഘ​ട്ട​മാ​യി സ്കൂ​ളു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഉ​ചി​തം.​ ഇ​ത് അ​ധ്യാ​പ​ക​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന​തി​നു സ​ഹാ​യി​ക്കും.​
സ്കൂ​ളി​ന​ക​ത്ത് അ​ധ്യാ​പ​ക​രു​ടെ നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും ഉ​ണ്ടാ​കു​മെ​ങ്കി​ലും ക്ലാ​സ് ക​ഴി​ഞ്ഞ ശേ​ഷം കോ​ന്പൗ​ണ്ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത പാ​ലി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്. ജാ​ഗ്ര​ത കൈ​വി​ട്ടാ​ൽ ഭ​വി​ഷ്യ​ത്ത് ഗു​രു​ത​ര​മാ​യേ​ക്കാം.
അ​ന്പി​ളി പി.​എം., എം​പി​ടി​എ ചെ​യ​ർ​പേ​ഴ​സ​ണ്‍
സാ​ൻ​ജോ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ കൊ​ടു​വേ​ലി

സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ നീ​ണ്ട നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കു​ക​യാ​ണ്. ക്ലാ​സ് മു​റി​ക​ളി​ൽ നി​റ​ഞ്ഞു നി​ന്ന പ​ഠ​നാ​ന്ത​രീ​ക്ഷം തി​രി​ച്ചു​വ​രു​ന്ന​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് ഏ​വ​രും. ഇ​തു​വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ലേ​ക്ക് മാ​റി​യി​രു​ന്നെ​ങ്കി​ലും ഓ​ർ​മ​ക​ളി​ൽ തെ​ളി​യു​ന്ന​ത് സ്കൂ​ളി​ൽ മു​ഴ​ങ്ങു​ന്ന ഫ​സ്റ്റ് ബെ​ൽ ത​ന്നെ​യാ​ണ്. കൂ​ട്ടു​കാ​രു​ടെ തോ​ളി​ൽ കൈ​യി​ട്ടും അ​ധ്യാ​പ​ക​ർ​ക്ക് ഗു​ഡ്മോ​ർ​ണിം​ഗ് കൈ​മാ​റു​ന്ന ദി​ന​ങ്ങ​ളും അ​ധി​കം വൈ​കാ​തെ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ഡോ​ണ്‍ സാ​വി​യോ
വി​ദ്യാ​ർ​ഥി, ഗ​വ.​ ഹൈ​സ്കൂ​ൾ മൂ​ന്നാ​ർ


കേ​ര​ള​ത്തി​ൽ കോ​വി​ഡ് ഇ​ന്നും നി​യ​ന്ത്ര​ണവി​ധേ​യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം അ​നു​ചി​ത​മാ​ണ്. മു​തി​ർ​ന്ന​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​തു​ണ്ടാ​യി​ട്ടി​ല്ല. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ കു​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യേ​ക്കാം. സ്കൂ​ൾ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണം.
ക്ലെ​ഫി ഹെ​ൻ​ട്രി,
ര​ക്ഷി​താ​വ്, മൂ​ന്നാ​ർ


കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തോ​ട് പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ന്നു.​നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം സ്കൂ​ൾ തു​റ​ക്കു​ന്പോ​ൾ കൂ​ട്ടു​കാ​രെ​യും അ​ധ്യാ​പ​ക​രെ​യും നേ​രി​ൽ കാ​ണു​ന്ന​തി​നു കാ​ത്തി​രി​ക്കു​ക​യാ​ണ്.
എ​ന്നാ​ൽ കോ​വി​ഡ് സൃ​ഷ്ടി​ക്കു​ന്ന ആ​ശ​ങ്ക​യും ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും കൂ​ട്ടു​കാ​രു​മാ​യി മു​ന്പു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​നു ത​ട​സം സൃ​ഷ്ടി​ക്കും. എ​ങ്കി​ലും ക​ലാ​ല​യ​ത്തി​ലെ​ത്തു​ന്പോ​ൾ ല​ഭി​ക്കു​ന്ന സ​ന്തോ​ഷം വേ​റെ ത​ന്നെ​യാ​ണ്.
അ​ലു രാ​മ​ച​ന്ദ്ര​ൻ, വി​ദ്യാ​ർ​ഥിനി
സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് ഉ​ടു​ന്പ​ന്നൂ​ർ