കാൽ​ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
Saturday, September 25, 2021 12:22 AM IST
തൊ​​ടു​​പു​​ഴ:​​ കാ​​ൽ​​ വ​​ഴു​​തി കി​​ണ​​റ്റി​​ൽ വീ​​ണ് വീ​​ട്ട​​മ്മ മ​​രി​​ച്ചു. അ​​ഞ്ചി​​രി ചി​​ങ്ങം​​തോ​​ട്ട​​ത്തി​​ൽ സി.​​എം.​​മാ​​ത്യു​​വി​​ന്‍റെ (​​റി​​ട്ട.​​എ​​എ​​സ് ഐ) ഭാ​​ര്യ മേ​​ഴ്സി (58) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം.​​മാ​​ത്യു​​വും മ​​ക​​നും തൊ​​ടു​​പു​​ഴ​​യി​​ൽ പോ​​യി തി​​രി​​കെ വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ൾ മേ​​ഴ്സി​​യെ ക​​ണ്ടി​​ല്ല.

തു​​ട​​ർ​​ന്നു അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​നി​​ടെ കി​​ണ​​റി​​നു സ​​മീ​​പം ചെ​​രു​​പ്പ് ക​​ണ്ടെ​​ത്തി.​​വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ ത്തുട​​ർ​​ന്നു ഫ​​യ​​ർ​​ഫോ​​ഴ്സ് സ്ഥ​​ല​​ത്തെ​​ത്തി കി​​ണ​​റി​​ലി​​റ​​ങ്ങി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് വെ​​ള്ള​​ത്തി​​ൽ വീ​​ണു​​കി​​ട​​ക്കു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യ​​ത്. ഉ​​ട​​ൻത​​ന്നെ വ​​ല ഉ​​പ​​യോ​​ഗി​​ച്ച് ക​​ര​​യ്ക്കു​​ ക​​യ​​റ്റി തൊ​​ടു​​പു​​ഴ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.​​

കാ​​പ്പി​​ക്കു​​രു പ​​റി​​ക്കു​​ന്ന​​തി​​നി​​ടെ കി​​ണ​​റി​​ന്‍റെ മ​​തി​​ലി​​നു പൊ​​ക്കം കു​​റ​​വാ​​യി​​രു​​ന്ന​​തി​​നാ​​ൽ കാ​​ൽ​​ വ​​ഴു​​തി കി​​ണ​​റ്റി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് സം​​ശ​​യം.​​പ​​രേ​​ത തൊ​​ടു​​പു​​ഴ ഒ​​ള​​മ​​റ്റം വ​​ള്ളി​​യി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്.​​ സം​​സ്കാ​​രം പി​​ന്നീ​​ട്. മ​​ക്ക​​ൾ: ജൂ​​ലി​​റ്റ് (​​കാ​​ന​​ഡ), ജി​​ന്‍റു. മ​​രു​​മ​​ക​​ൻ: ആ​​ന്‍റ​​ണി കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ൽ (പാ​​ലാ).