റോ​ഡ​രി​കി​ൽ നി​ക്ഷേ​പി​ച്ച മ​ണ്‍​കൂ​ന അ​പ​ക​ടഭീ​ഷ​ണി​യാ​കു​ന്നു
Saturday, September 25, 2021 11:07 PM IST
അ​റ​ക്കു​ളം: മു​ട്ടം -ശ​ങ്ക​ര​പ്പ​ള്ളി റോ​ഡി​ന്‍റെ ഭാ​ഗ​ത്ത് വ​ശ​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ണ്‍​കൂ​ന അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളും വീ​തി കൂ​ട്ടു​ന്ന​തി​നാ​യി ഇ​വി​ടെ റോ​ഡ​രി​കി​ലെ മ​ണ്ണും വ​ള്ളി​പ്പ​ട​ർ​പ്പും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നീ​ക്കം​ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ
ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കി​യ മ​ണ്ണും ച​പ്പു​ച​വ​റു​ക​ളും റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

ദി​വ​സ​വും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന സം​സ്ഥാ​ന പാ​ത​യ്ക്ക​രി​കി​ലാ​ണ് മ​ണ്‍​കൂ​ന. മു​ട്ടം മു​ത​ൽ ശ​ങ്ക​ര​പ്പ​ള്ളി വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി പ​ത്തോ​ളം സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണ് നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ഇ​തു രാ​ത്രി​യി​ൽ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ റോ​ഡ​രി​കി​ൽ​നി​ന്നും കോ​രി​യ മ​ണ്ണ് സു​ര​ക്ഷി​ത​മാ​യി ഇ​ടാ​ൻ സ്ഥ​ലം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് റോ​ഡ​രി​കി​ൽ​ത​ന്നെ നി​ക്ഷേ​പി​ച്ച​തെ​ന്നും സു​ര​ക്ഷി​ത​സ്ഥ​ലം ക​ണ്ടെ​ത്തി മ​ണ്ണ് ഉ​ട​ൻ​ത​ന്നെ നീ​ക്കം​ചെ​യ്യു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.