നെ​ല്ലാ​പ്പാ​റയിലെ​ കൊ​ടുംവ​ള​വ് വാ​ഹ​ന​യാത്രക്കാർക്കു ഭീ​ഷ​ണി​യാകുന്നു
Sunday, September 26, 2021 8:47 PM IST
തൊ​ടു​പു​ഴ: പു​ന​ലൂ​ർ-മൂ​വാ​റ്റു​പു​ഴ സ്റ്റേ​റ്റ് ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ തൊ​ടു​പു​ഴ-പാ​ലാ റൂ​ട്ടി​ലെ നെ​ല്ലാ​പ്പാ​റ വ​ള​വി​ൽ അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​കു​ന്നു. കെഎസ്ടി​പി പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ആ​ധു​നി​ക രീ​തി​യി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെടു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ത​ടി ക​യ​റ്റി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. കെഎസ്ആ​ർ​ടി​സി ബ​സു​ക​ളും ച​ര​ക്കു ലോ​റി​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് പ​ല​പ്പോ​ഴും ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ഭാ​ഗ്യം കൊ​ണ്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​തെ വ​ൻ അ​പ​ക​ട​ങ്ങ​ൾ വ​ഴി​മാ​റു​ന്ന​ത്. നെ​ല്ലാ​പ്പാ​റ കു​രി​ശു​പ​ള്ളി​ക്ക് മു​ന്നി​ലെ കൊ​ടും വ​ള​വി​ലാ​ണ് പ​തി​വാ​യി അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്. ഒ​രേ സ്ഥ​ല​ത്തു ത​ന്നെ​യാ​ണ് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ങ്കി​ലും ഇ​തി​നു കാ​ര​ണം ക​ണ്ടെ​ത്താ​നോ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നോ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

കൊ​ടും വ​ള​വും അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണ​വു​മാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​ള്ള ന​ട​പ്പാ​ത പോ​ലും ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട​ക്കാ​രു​ടെ സ​മീ​പ​ത്തേ​ക്ക് വാ​ഹ​നം പാ​ഞ്ഞു​ക​യ​റി​യ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

കെഎസ്ആ​ർ​ടി​സി ബ​സ് വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴേ​ക്ക് പ​തി​ച്ചെ​ങ്കി​ലും മ​ര​ത്തി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി​ട്ടു​ണ്ട്. വ​ള​വു​ക​ൾ അ​തേ പ​ടി നി​ല​നി​ർ​ത്തി റോ​ഡി​നു വീ​തി കൂ​ട്ടി​യ​പ്പോ​ഴാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​ത്. വ​ള​വു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ഭൂ​മി ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ഈ ​ശ്ര​മം പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ-​പു​ന​ലൂ​ർ പാ​ത​യി​ൽ ക​രി​ങ്കു​ന്നം- നെ​ല്ലാ​പ്പാ​റ-​കോ​ലാ​നി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള കൊ​ടും വ​ള​വു​ക​ൾ ഏ​റെ​യു​മു​ള്ള​ത്. പ​ല​പ്പോ​ഴും രാ​ത്രി​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് വ​ള​വു​ക​ൾ ഭീ​ഷ​ണി​യാ​കു​ന്ന​ത്. എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള കൊ​ടും വ​ള​വു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ഏ​റെ പ​ണി​പ്പെ​ട​ണം.

റോ​ഡി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ലം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ ടാ​റിം​ഗ് ന​ട​ത്തി​യ​താ​ണ് വ​ള​വു​ക​ൾ അ​പ​ക​ട​ക്കെ​ണി​ക​ളാ​യി മാ​റാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. 132 കി​ലോ​റ്റീ​ർ പാ​ത​യി​ൽ 27 കൊ​ടും വ​ള​വു​ക​ളു​ണ്ട്.

വ​ള​വു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തി​ലെ ശാ​സ്ത്രീ​യ പി​ഴ​വു​ക​ൾ മൂ​ലം ഡീ​സ​ൽ ചോ​ർ​ന്നും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഡീ​സ​ൽ ക​ഴു​കി നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ക്കു​ന്ന​ത്.

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ നി​ത്യസം​ഭ​വ​മാ​യ തൊ​ടു​പു​ഴ-​പാ​ലാ റോ​ഡി​ലെ നെ​ല്ലാ​പ്പാ​റ വ​ള​വ് അ​പ​ക​ട ര​ഹി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ടോം ​തോ​മ​സ് പൂ​ച്ചാ​ലി​ൽ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. റോ​ഡു നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഇ​വി​ടെ അ​പ​ക​ടം പ​തി​വാ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.