ചെ​ഞ്ചെ​വി​യ​ൻ ആ​മ: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Sunday, September 26, 2021 8:47 PM IST
മു​ട്ടം: ശ​ങ്ക​ര​പ്പ​ള്ളി ഭാ​ഗ​ത്ത് മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ ചെ​ഞ്ചെ​വി​യ​ൻ ആ​മ​യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ കേ​ര​ള ഫോ​റ​സ്റ്റ് റി​സേ​ർ​ച്ച് സെ​ന്‍റ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
അ​പ​ക​ട​കാ​രി​യാ​യ ചെ​ഞ്ചെ​വി​യ​ൻ ആ​മ​യെ ക​ഴി​ഞ്ഞ 28 നാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ രാ​ഹു​ൽ പി​ടി​കൂ​ടി​യ​ത്.
മീ​ൻ​പി​ടി​ക്കു​ന്ന​തി​നാ​യി വ​ല​വീ​ശി​യ​പ്പോ​ഴാ​ണ് ആ​മ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്.​വി​ദേ​ശ ഇ​ന​ത്തി​ലു​ള്ള ഇ​തി​നെ വ്യാ​പാ​ര ല​ക്ഷ്യ​ത്തോ​ടെ​യോ വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന​തി​നോ കൊ​ണ്ടു​വ​ന്ന ശേ​ഷം ര​ഹ​സ്യ​മാ​യി ജ​ലാ​ശ​യ​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്.