ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​കും
Sunday, September 26, 2021 8:50 PM IST
ക​ട്ട​പ്പ​ന: ക​ർഷ​ക സം​ഘ​ട​ന​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ ഇ​ന്ന് പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത് ബ​ന്ദ് കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ലാ​കും. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്ത സ​മ​ര സ​മി​തി​യാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫും ഹ​ർ​ത്താ​ൽ ന​ട​ത്തും.
സ​മ​രാ​നു​കൂ​ലി​ക​ൾ റോ​ഡു​ക​ളി​ൽ നി​ല​യു​റ​പ്പി​ക്കു​മെ​ങ്കി​ലും ഇ​ടു​ക്കി​യി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ലെ​ന്ന് ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ലോ​ക വി​നോ​ദ സ​ഞ്ചാ​ര ദി​ന​മാ​യ ഇ​ന്ന് കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ന്ന​ത്. കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്കെ​തി​രേയും കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന സ്വ​കാ​ര്യ​വ​ത്ക്ക​ര​ണ​ത്തി​നെ​തി​രേയു​മാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.
ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​റി​യി​ച്ചാ​ണ് ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ എ​ൽ​ഡി​എ​ഫും ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം​ചെ​യ്തു.
പ്ര​തി​പ​ക്ഷ​വും ക​ർ​ഷ​ക സം​ഘ​ടന​ക​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​കും.
പാ​ൽ, പ​ത്രം, ആം​ബു​ല​ൻ​സ്, മ​രു​ന്ന് വി​ത​ര​ണം, ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം, വി​വാ​ഹം, രോ​ഗി​ക​ളു​ടെ സ​ഞ്ചാ​രം, മ​റ്റ് അ​വ​ശ്യ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യ​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ 10.30 മു​ത​ൽ 11.30 വ​രെ സ​മാ​രാ​നു​കൂ​ലി​ക​ൾ റോ​ഡി​ല​ണി​നി​ര​ന്ന് പ്ര​തി​ഷേ​ധി​ക്കും.
ഇ​ന്ന​ത്തെ ഹ​ർ​ത്താ​ലി​ന് മോ​ട്ടോ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളും ബാ​ങ്ക് ജീ​വ​ന​ക്കാ​രു​മ​ട​ക്കം നൂ​റി​ലേ​റെ സം​ഘ​ട​ന​ക​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് യാ​ത്ര​ചെ​യ്യാ​നും ജോ​ലി ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും സു​ര​ക്ഷ​യു​മൊ​രു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.