തു​ല്യ​താ പ​രീ​ക്ഷ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Sunday, September 26, 2021 8:50 PM IST
നെ​ടു​ങ്ക​ണ്ടം: പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​ത സ​മി​തി​യു​ടെ​യും അ​ന്യാ​ർ​തൊ​ളു വി​ദ്യാ​കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വി​ജ​യോ​ത്സ​വ് - 2021 സം​ഘ​ടി​പ്പി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ര​ണ്ടാം​വ​ർ​ഷ തു​ല്യ​ത പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച പ​ഠി​താ​ക്ക​ൾ​ക്കാ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ജി​ല്ല​യി​ൽ അ​ടി​മാ​ലി, തൊ​ടു​പു​ഴ, മ​റ​യൂ​ർ, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ.
തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​നു പു​റ​മെ സാ​മൂ​ഹ്യ സാ​ക്ഷ​ര​ത രം​ഗ​ത്തും പാ​ർ​ശ്വ​വ​ൽ​ക​രി​ക്ക​പ്പെ​ട്ട​വ​ർ, ന​വ​സാ​ക്ഷ​ര​ർ, തൊ​ഴി​ലാ​ളി​ക​ൾ, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, ട്രാ​ൻ​സ്ജെ​ൻഡർ എ​ന്നി​വ​ർ​ക്കു​വേ​ണ്ടി​യും വി​പു​ല​മാ​യ പാ​ഠ്യ​പ​ദ്ധ​തി​ക​ളാ​ണ് സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.
ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജി അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സി.​എ​സ്. യ​ശോ​ധ​ര​ൻ, ആ​ന​ന്ദ്, സ​രി​ത രാ​ജേ​ഷ്, സെ​ക്ര​ട്ട​റി വി. ​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.