വ​ഴി​വി​ള​ക്കു​ക​ൾ മി​ഴി​യ​ട​ച്ചു; പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ
Sunday, September 26, 2021 8:51 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ മ​റ്റ​പ്പ​ള്ളി പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​യി. പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും വ​ഴി​വി​ള​ക്കു​ക​ളും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തോ​ടെ രാ​ത്രി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഭ​യ​ത്തോ​ടെ​യാ​ണ്.
കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലു​ൾ​പ്പെ​ടു​ന്ന ഉ​ൾ​പ്ര​ദേ​ശ​മാ​ണ് മ​റ്റ​പ്പ​ള്ളി. ഇ​ടു​ക്കി വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ തേ​ക്ക് പ്ലാ​ന്‍റേ​ഷ​ന്‍റെ ഏ​റി​യ പ​ങ്കും മ​റ്റ​പ്പ​ള്ളി മേ​ഖ​ല​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​തി​നാ​ൽ ആ​ന ഉ​ൾ​പ്പെടെ​യു​ള്ള മൃ​ഗ​ങ്ങ​ൾ എ​ത്തു​ന്നു​ണ്ട്.
ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ൻ​പ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ആ​ന​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ൽ ഇ​രു​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ഇ​വി​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​യ​മാ​ണ്. രാ​ത്രി​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യ​വും ഇ​വി​ടെ രൂ​ക്ഷ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും വ​ഴി​വി​ള​ക്കു​ക​ളും ന​ന്നാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.