ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം
Monday, September 27, 2021 9:56 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ​യും സം​സ്ഥാ​ന ല​ഹ​രി​വ​ർ​ജ​ന മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ താ​ലൂ​ക്കി​ലെ എ​ല്ലാ ഗ്ര​ന്ഥ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ല​ഹ​രി വ​ർ​ജ​ന പ്ര​ചാ​ര​ണം ന​ട​ത്തും.
ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് താ​ലൂ​ക്കി​ലെ ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​സം​ഗം, ക​വി​താ ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും.
മി​ക​ച്ച മൂ​ന്നു​വീ​തം പ്ര​സം​ഗം, ക​വി​താ ര​ച​ന​ക​ൾ​ക്ക് 1000 രൂ​പ പാ​രി​തോ​ഷി​കം ന​ൽ​കും. ര​ച​ന​ക​ളി​ലെ സ​ന്ദേ​ശം താ​ലൂ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും വാ​ഹ​ന​ജാ​ഥ ന​ട​ത്തി എ​ത്തി​ക്കും.
ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ല​ഘു​ലേ​ഖ​ക​ൾ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം​ചെ​യ്യും.
ന​വം​ബ​ർ ഒ​ന്നി​ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ലാ​ണ് സ​ന്ദേ​ശ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.