നൂ​ത​ന ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ സ​ബ്സി​ഡി​യോ​ടെ സ്ഥാ​പി​ക്കാം
Monday, September 27, 2021 10:00 PM IST
തൊ​ടു​പു​ഴ: കൃ​ഷി​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന (പി​എംകെഎസ്‌വൈ) 2021 -22 പ​ദ്ധ​തി​യി​ലൂ​ടെ സൂ​ക്ഷ്മ ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ സ​ബ്സി​ഡി​യോ​ടെ സ്ഥാ​പി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ദ്ധ​തി​യി​ലൂ​ടെ തു​ള്ളി​ന​ന, സ്പ്രി​ങ്ക്ള​ർ എ​ന്നീ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ സ്ഥാ​പി​ക്കാം.
ര​ണ്ട് ഹെ​ക്ട​റി​ൽ താ​ഴെ കൃ​ഷി​ഭൂ​മി​യു​ള്ള ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ​ക്ക് ചെ​ല​വി​ന്‍റെ അ​നു​വ​ദ​നീ​യ​മാ​യ തു​ക​യു​ടെ 80 ശ​ത​മാ​ന​വും മ​റ്റു​ള്ള ക​ർ​ഷ​ക​ർ​ക്ക് 70 ശ​ത​മാ​ന​വും സ​ബ്സി​ഡി​യാ​യി ല​ഭി​ക്കും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ർ​ഷ​ക​രു​ടെ ആ​ധാ​ർ, മൊ​ബൈ​ൽ ന​ന്പ​ർ, കൃ​ഷി​ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ, വി​ള​ക​ൾ, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ ആ​വ​ശ്യ​മാ​ണ്.
അ​പേ​ക്ഷ എ​ല്ലാ കൃ​ഷി​ഭ​വ​നു​ക​ളി​ലും കൃ​ഷി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സി​ലും ല​ഭി​ക്കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ടു​ത്തു​ള്ള കൃ​ഷി​ഭ​വ​നു​മാ​യോ കൃ​ഷി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 8301890834, 8547858536, 9446740469.