ഹ​ർ​ത്താ​ൽ പൂ​ർ​ണം
Monday, September 27, 2021 10:00 PM IST
തൊ​ടു​പു​ഴ: സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത​ബ​ന്ദി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി ഇ​ന്ന​ലെ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ പൂ​ർ​ണ​വും സ​മാ​ധാ​ന​പ​ര​വും. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ന​ട​ന്ന ഹ​ർ​ത്താ​ലി​ൽ ഒ​രി​ട​ത്തും അ​ക്ര​മ​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല.

ഹ​ർ​ത്താ​ലി​ന് പി​ന്തു​ണ ന​ൽ​കി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ന്നെ അ​ട​ഞ്ഞു കി​ട​ന്നു. ഹോ​ട്ട​ലു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. നി​ർ​ബ​ന്ധി​ച്ച് ക​ട​യ​ട​പ്പി​ക്ക​ലോ, വാ​ഹ​ന​ങ്ങ​ൾ ത​ട​യ​ലോ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും റോ​ഡി​ൽ പൊ​തു​വേ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ഏ​താ​നും ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു.

ചു​രു​ക്കം ഓ​ട്ടോ-​ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. സ്വ​കാ​ര്യ ബ​സു​ക​ളും കെഎസ്ആ​ർ​ടി​സി​യും സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​ല്ല. വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം കെ എസ്ആ​ർ​ടി​സി തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ ചി​ല ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും നാ​മ​മാ​ത്ര​മാ​യാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർനി​ല കു​റ​വാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രെ​ത്താ​ത്ത​തി​നാ​ൽ ചി​ല ഓ​ഫീ​സു​ക​ൾ അ​ട​ഞ്ഞു കി​ട​ന്നു.

മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. രാ​വി​ലെ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​ർ​ത്താ​ലി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി.

കെ. ​സ​ലിം കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം എ​ൽ​ഡി​എ​ഫ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ വി.​വി. മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. ജോ​യി, ടി.​ആ​ർ. സോ​മ​ൻ, എ​ൻ.​ഐ. ബെ​ന്നി, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, ബാ​ബു മ​ഞ്ഞ​ള്ളൂ​ർ, ടി.​ജെ. പീ​റ്റ​ർ, എ​ൻ.​വി​നോ​ദ് കു​മാ​ർ, കെ.​എം. ബാ​ബു, ഇ.​എ​സ്. അ​ലീ​ൽ, ജോ​ണ്‍​സ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​മ​ളി: ഹ​ർ​ത്താ​ൽ കു​മ​ളി​യി​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. ഏ​താ​നും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. കെഎ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹാ​ജ​ർ​നി​ല ന​ന്നേ കു​റ​വാ​യി​രു​ന്നു. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ തി​ര​ക്കും കു​റ​വാ​യി​രു​ന്നു.

തേ​ക്ക​ടി ടൂ​റി​സം മേ​ഖ​ല​യി​ൽ ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. ഏ​താ​നും ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് തേ​ക്ക​ടി​യി​ലെ​ത്തി​യ​ത്.