മു​ട​ക്കം കൂ​ടാ​തെ ഓ​ണ്‍​ലൈ​ൻ ക്ലാ​സ്
Monday, September 27, 2021 10:00 PM IST
തൊ​ടു​പു​ഴ: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ സാ​ധാ​ര​ണ​യാ​യി ക്ലാ​സു​ക​ൾ ന​ട​ന്ന ച​രി​ത്ര​മി​ല്ല. എ​ന്നാ​ൽ ഇ​ത്ത​വ​ണ പ​തി​വുച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ചു. ഒ​ന്ന​ര​വ​ർ​ഷ​മാ​യി കോ​വി​ഡ് മൂ​ലം സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ഞ്ഞു കി​ട​ക്കു​ന്പോ​ഴാ​ണ് ക്ലാ​സു​ക​ൾ ന​ട​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ഇ​ത്ത​വ​ണ ക്ലാ​സു​ക​ൾ ന​ട​ന്ന​ത് ഓ​ണ്‍​ലൈ​നാ​യാ​ണ്. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് ഹ​ർ​ത്താ​ൽ ബാ​ധ​ക​മ​ല്ലാ​ത്ത​താ​ണ് ക്ലാ​സു​ക​ൾ പ​തി​വുപോ​ലെ ന​ട​ക്കാ​ൻ കാ​ര​ണം.
പ​ഴ​യ​കാ​ല​ത്ത് വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ൾ വി​ളി​ച്ച് പ​യ​റ്റി​ത്തെ​ളി​ഞ്ഞ തോ​റ്റി​ട്ടി​ല്ല, തോ​റ്റ ച​രി​ത്രം കേ​ട്ടി​ട്ടി​ല്ല... എ​ന്ന ഒ​രു മു​ദ്രാ​വാ​ക്യ​മു​ണ്ട്. അ​തു​പോ​ലെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ക്ലാ​സു​ക​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്ന ച​രി​ത്ര​ത്തെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തോ​ൽ​പ്പി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​താ​വും ശ​രി. ഹ​ർ​ത്താ​ൽ ദി​ന​മാ​യ​തി​നാ​ൽ അ​ത്യാ​വ​ശ്യ​യാ​ത്ര​ക​ൾ ഒ​ഴി​കെ മ​റ്റു യാ​ത്ര​ക​ൾ​ക്ക് അ​വ​സ​ര​മി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ ക്ലാ​സു​ക​ളേ​ക്കാ​ൾ ഹാ​ജ​ർ​നി​ല കൂ​ടു​ത​ലാ​യി​രു​ന്നു​വെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. നൂ​റു ശ​ത​മാ​നം ഹാ​ജ​രു​ണ്ടാ​യ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളും ഇ​ത്ത​വ​ണ​യു​ണ്ടാ​യെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത.
എ​ന്താ​യാ​ലും ഭാ​ര​ത​ബ​ന്ദി​നോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് ന​ട​ന്ന ഹ​ർ​ത്താ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ക്കാ​തി​രു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ളും മ​ന​സു​കൊ​ണ്ട് ഹ​ർ​ത്താ​ൽ ന​ട​ത്തി​യ​വ​രോ​ട് ന​ന്ദി പ​റ​ഞ്ഞു കാ​ണ​ണം.