നെ​ടു​ങ്ക​ണ്ട​ത്ത് സൗ​ജ​ന്യ ഭ​ക്ഷ​ണ അ​ല​മാ​ര
Wednesday, October 13, 2021 10:12 PM IST
നെ​ടു​ങ്ക​ണ്ടം: ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ഹം​ഗേ​ഴ്സ് ഹ​ണ്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫു​ഡ് ഷെ​ൽ​ഫ് (സൗ​ജ​ന്യ ഭ​ക്ഷ​ണ അ​ല​മാ​ര) നെ​ടു​ങ്ക​ണ്ട​ത്ത് സ്ഥാ​പി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ആ​രും വി​ശ​ന്നു​ക​ഴി​യ​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ല്ലാ പ്ര​ധാ​ന ടൗ​ണു​ക​ളി​ലും വൈ​എം​സി​എ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന അ​ല​മാ​ര​യി​ൽ സ​ൻ​മ​ന​സു​ള്ള ആ​ർ​ക്കും ഭ​ക്ഷ​ണ പൊ​തി​ക​ൾ നി​ക്ഷേ​പി​ക്കാ​വു​ന്ന​തും ആ​വ​ശ്യ​ക്കാ​ർ​ക്ക് സ്വ​യം അ​തി​ൽ​നി​ന്നും ഭ​ക്ഷ​ണ​പൊ​തി​ക​ൾ എ​ടു​ക്കാ​വു​ന്ന​തു​മാ​യ വി​ധ​ത്തി​ലാ​ണ് അ​ല​മാ​ര സ്ഥാ​പി​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ട​ത്ത് വൈ​എം​സി​എ​യ്ക്കൊ​പ്പം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും സം​രം​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.
മൃ​ഗാ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്താ​യി സ്ഥാ​പി​ക്കു​ന്ന ഭ​ക്ഷ​ണ അ​ല​മാ​ര​യു​ടെ ഉ​ദ്ഘാ​ട​നം 17-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഫാ. ​ഡേ​വി​ഡ് ചി​റ​മേ​ൽ നി​ർ​വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ വി​ജ​യ​ൻ, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സി.​സി. തോ​മ​സ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. സു​രേ​ഷ്, ജോ​ബി​ൻ ജോ​സ്, ജെ​യിം​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.