അ​ടി​മാ​ലിയി​ൽ ഇ​ന്ന​ലെ നാ​ല് അ​പ​ക​ട​ങ്ങ​ൾ
Friday, October 15, 2021 10:09 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ നാ​ല് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ചീ​യ​പ്പാ​റ​ക്ക് സ​മീ​പം ഓ​ടി​കൊ​ണ്ടി​രു​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു. അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
വെ​ള​ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ലോ​റി​ക്ക് തീ​പി​ടി​ച്ച​ത്. ലോ​ഡു​മാ​യി അ​ടി​മാ​ലി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ​നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഡ്രൈ​വ​ർ ലോ​റി പാ​ത​യോ​ര​ത്തേ​ക്ക് ഒ​തു​ക്കി നി​ർ​ത്തി. തു​ട​ർ​ന്ന് അ​ടി​മാ​ലി ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​നെ വി​വ​ര​മ​റി​യി​ച്ചു.
അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി ഒ​രു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ വാ​ഹ​ന​ത്തി​ലെ തീ​യ​ണ​ച്ചു. ലോ​റി ഭാ​ഗിക​മാ​യി ക​ത്തി ന​ശി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തെ ച​ക്ര​ത്തി​ലും മു​ൻ​ഭാ​ഗ​ത്തു​മാ​ണ് കൂ​ടു​ത​ലാ​യി തീ ​പ​ട​ർ​ന്ന​ത്. ഡ്രൈ​വ​ർ സ​മ​യോ​ചി​ത​മാ​യി വാ​ഹ​നം ഒ​തു​ക്കി നി​ർ​ത്തി​യ​തി​നാ​ൽ ഗ​താ​ഗ​ത കു​രു​ക്കും കൂ​ടു​ത​ൽ അ​പ​ക​ട​വും ഒ​ഴി​വാ​യി. അ​ടി​മാ​ലി ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളാ​ണ് തീ​യ​ണ​ക്കു​വാ​നാ​യി എ​ത്തി​യ​ത്.
അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ പൊ​ളി​ഞ്ഞ​പാ​ല​ത്താ​ണ് കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പു​ല​ർ​ച്ച വ​ട്ട​വ​ട​യി​ൽ​നി​ന്നും പ​ച്ച​ക്ക​റി ക​യ​റ്റി​വ​ന്ന മി​നി​ലോ​റി​യും മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ കാ​റും കൂ​ട്ടി​യി​ട്ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. വാ​ള​റ ഭാ​ഗ​ത്ത് മൂ​ന്നാ​ർ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല.