തൊ​ടു​പു​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ട്
Saturday, October 16, 2021 10:02 PM IST
തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലെ​ല്ലാം​ത​ന്നെ വെ​ള്ള​മു​യ​ർ​ന്നു. തൊ​ടു​പു​ഴ- പാ​ലാ, മൂ​ല​മ​റ്റം, മൂ​വാ​റ്റു​പു​ഴ റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി.
മൂ​ല​മ​റ്റം റോ​ഡി​ൽ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​ണ് വെ​ള്ള​മു​യ​ർ​ന്ന​ത്. പാ​ലാ റോ​ഡി​ൽ മ​ണ​ക്കാ​ട് ജം​ഗ്ഷ​ൻ മു​ത​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍റു​വ​രെ വെ​ള്ള​ത്തി​ൽ മു​ങ്ങി. റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തു​മൂ​ലം ന​ഗ​ര​ത്തി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ണ​ക്കാ​ട് റോ​ഡി​ലും വെ​ള്ളം ക​യ​റി. മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ മൗ​ണ്ട് സീ​നാ​യി റോ​ഡി​ന്‍റെ ഭാ​ഗ​ത്താ​ണ് വെ​ള്ളം ക​യ​റി​യ​ത്. മ​ങ്ങാ​ട്ടു​ക​വ​ല ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.