വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്കം
Saturday, October 16, 2021 10:02 PM IST
ചെ​റു​തോ​ണി: ഫാ. ​ഡേ​വി​ഡ് ചി​റ​മ്മേ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും വൈ​എം​സി​എ​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പാ​വ​ങ്ങ​ൾ​ക്ക് എ​ല്ലാ​ദി​വ​സ​വും ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം പ​ദ്ധ​തി​ക്ക് മു​രി്ക്കാ​ശേ​രി, നെ​ടു​ങ്ക​ണ്ടം, ക​ട്ട​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് തു​ട​ക്ക​മാ​കും. ഫാ. ​ഡേ​വി​ഡ് ചി​റ​മ്മേ​ലി​ന്‍റെ വി​ശ​പ്പ് ര​ഹി​ത കേ​ര​ള​മെ​ന്ന ആ​ശ​യ​ത്തോ​ട് യോ​ജി​ച്ച് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​മു​ള​ള​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വൈ​എം​സി​എ ഈ ​പ​ദ്ധ​തി നാ​ട​പ്പാ​ക്കു​ന്ന​ത്.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​രി​ക്കാ​ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള​ള ഫു​ഡ് ഷെ​ൽ​ഫ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​ഡ് ചി​റ​മ്മേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
മു​രി​ക്കാ​ശേ​രി വൈ​എം​സി​എ അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ സ​ജി പെ​രു​ന്പ​ള​ളി​ൽ, ക​ണ്‍​വീ​ന​ർ ഡി​ക്ല​ർ​ക്ക് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
തു​ട​ർ​ന്ന് 3.30-ന് ​നെ​ടു​ങ്ക​ണ്ട​ത്തും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ട്ട​പ്പ​ന​യി​ലും ഫു​ഡ് ഷെ​ൽ​ഫ് ഫാ. ​ഡേ​വി​ഡ് ചി​റ​മ്മേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. അ​താ​ത് യൂ​ണി​റ്റ് വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.