ആ​ദി​വാ​സി​ക്കോ​ള​നി ഒ​റ്റ​പ്പെ​ട്ടു
Sunday, October 17, 2021 10:27 PM IST
ക​ട്ട​പ്പ​ന: ഉ​രു​ൾ​പൊ​ട്ട​ലി​നെത്തുട​ർ​ന്ന് കാ​ഞ്ചി​യാ​ർ അ​ഞ്ചു​രു​ളി ആ​ദി​വാ​സി കോ​ള​നി ഒ​റ്റ​പെ​ട്ടു. ട്രൈ​ബ​ൽ സെ​റ്റി​ൽ​മെ​ന്‍റി​ലേ​യ്ക്കു​ള്ള പാ​ത​യി​ൽ മൂ​ന്ന് ഇ​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടലുണ്ടാ​യി. ആ​ദി​വാ​സി​ക​ൾ അ​ട​ക്കം 75 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് വ​നമേ​ഖ​ല​യി​ൽനി​ന്നും പു​റംലോ​ക​ത്ത് എ​ത്താ​നാ​വാ​തെ ക​ഴി​യു​ന്ന​ത്.​ ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യെത്തുട​ർ​ന്നാ​ണ് അ​ഞ്ചു​രു​ളി ആ​ദി​വാ​സി കോ​ള​നി​യി​ലേ​യ്ക്കു​ള്ള പാ​ത​യി​ൽ ഉ​രു​ൾ പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. ഏ​ഴ് കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യം വ​രു​ന്ന പാ​ത​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന് പു​ല​ർ​ച്ച​യാ​ണ് റോ​ഡ് ത​ക​ർ​ന്ന വി​വ​രം പു​റംലോ​കം അ​റി​ഞ്ഞ​ത്. കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും റ​വ​ന്യു അ​ധി​കൃ​ത​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ റോ​ഡ് നി​ർ​മ്മി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. കി​ട​പ്പ് രോ​ഗി​ക​ളും പ്രാ​യ​മാ​യ​വ​രു​മ​ട​ക്കം ഉ​ള്ള​വ​ർ കോ​ള​നി​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ന​ട​പ്പു മാ​ർ​ഗത്തി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കൂ.