യു​വാ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, October 19, 2021 10:05 PM IST
ചെ​റു​തോ​ണി: യു​വാ​വി​നെ കി​ണ​റ്റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി മ​രി​യാ​പു​രം സ്വ​ദേ​ശി മ​ഠ​ത്തി​ൽ ഷാ​ജി​യെ​യാ​ണ് (40) ഇ​ടു​ക്കി ടൗ​ണി​ലെ കി​ണ​റ്റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി കാ​ണാ​താ​യി​രു​ന്ന ഷാ​ജി​ക്കു​വേ​ണ്ടി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​ടു​ക്കി ടൗ​ണി​ലെ ക​ട​ക്കാ​രും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ടൗ​ണി​നോ​ടു ചേ​ർ​ന്നു​ള്ള പ​ഞ്ചാ​യ​ത്തു​കി​ണ​റ്റി​ൽ ഷാ​ജി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ടു​ക്കി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ഷേ​ർ​ളി.