പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന ചി​ത്രം പ​ക​ർ​ത്തി​യ 43-കാ​ര​ൻ പി​ടി​യി​ൽ
Tuesday, October 19, 2021 10:05 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​റി​ൽ വീ​ണ്ടും ബാ​ലി​കാ​പീ​ഡ​നം. 16-കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ 43-കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ​ശു​മ​ല സ്വ​ദേ​ശി ഷി​ബു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്: പ​ശു​മ​ല ത​വ​രാ​ണ ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന ഷി​ബു തൊ​ഴി​ലാ​ളി ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന 16 കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ലി​ൽ കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. ആ​റു​മാ​സം മു​ന്പാ​ണ് സം​ഭ​വം. അ​ന്ന് ഫോ​ട്ടോ ഷി​ബു ചി​ല​രെ കാ​ണി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്.
തു​ട​ർ​ന്ന് ഇ​ടു​ക്കി ചൈ​ൽ​ഡ് ലൈ​ൻ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ൽ കേ​സെ​ടു​ക്കു​ക​യും വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​നു കൈ​മാ​റു​ക​യും ചെ​യ്തു. പി​ന്നീ​ടാ​ണ് പ്ര​തി​യെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.