മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി: ആ​റു കു​ടും​ബ​ങ്ങ​ളെ മാ​റ്റിപ്പാർ​പ്പി​ച്ചു
Thursday, October 21, 2021 10:22 PM IST
അ​ടി​മാ​ലി: മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ​തു​ട​ർ​ന്ന് മ​ന്നാ​ങ്ക​ണ്ടം വി​ല്ലേ​ജി​ൽ അ​ഞ്ചാം​മൈ​ൽ ആ​ദി​വാ​സി കു​ടി​യി​ൽ​നി​ന്നും ആ​റു കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു. ജ​സ്റ്റി​ൻ നാ​ഗ​ൻ, പാ​റു​കു​ട്ടി, ഷി​ജു, ര​ശ്മി, ച​ന്ദ്രി​ക, ഗോ​പാ​ല​ൻ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് സ​മീ​പ​ത്തെ ക​മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.
ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ തു​ട​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ദേ​ശീ​യ പാ​ത​യി​ൽ​നി​ന്നും ക​ല്ലും മ​ണ്ണും ഒ​ഴു​കി ഇ​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യ​തോ​ടെ​യാ​ണ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്.