വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹോ​മി​യോ​പ്പ​തി മ​രു​ന്നുവി​ത​ര​ണം ആ​രം​ഭി​ച്ചു
Monday, October 25, 2021 10:12 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​തി​രോ​ധ​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ബൂ​സ്റ്റ​ർ മ​രു​ന്ന് വി​ത​ര​ണം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. ഇ​ന്നും നാ​ളെ​യും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ എ​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും ഡി​സ്പെ​ൻ​സ​റി​ക​ളി​ൽ നി​ന്നും മ​രു​ന്ന് ല​ഭ്യ​മാ​കും. മ​രു​ന്നി​നാ​യി ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം. ര​ക്ഷി​താ​വി​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ യൂ​സ​ർ ഐ​ഡി​യാ​യി ന​ൽ​കി പാ​സ് വേ​ഡ് സെ​റ്റ് ചെ​യ്ത് ലോ​ഗി​ൻ ചെ​യ്യ​ണം.
സ​മ്മ​ത​പ​ത്രം പൂ​രി​പ്പി​ച്ച് അ​പേ​ക്ഷ​ക​ർ​ക്കു ത​ന്നെ മ​രു​ന്ന് വി​ത​ര​ണ കേ​ന്ദ്ര​വും ദി​വ​സ​വും സ​മ​യ​വും തെ​ര​ഞ്ഞെ​ടു​ക്കാം.​സ​ർ​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ഹോ​മി​യോ​പ്പ​തി ഇ​മ്മ്യൂ​ണോ ബൂ​സ്റ്റ​ർ വി​ത​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി https://ahims. kerala.gov.in എ​ന്ന ലി​ങ്കാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.​ജി​ല്ല​യി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ഹോ​മി​യോ ഡി​എം​ഒ ഡോ. ​ബീ​ന സ​ക്ക​റി​യ പ​റ​ഞ്ഞു.