കോ​ടി​ക്കു​ളം സെ​ന്‍റ് മേ​രീ​സി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു
Tuesday, October 26, 2021 9:54 PM IST
തൊ​ടു​പു​ഴ: കോ​ടി​ക്കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സി​ൽ മെ​റി​റ്റ്ഡേ ആ​ഘോ​ഷി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.​
മാ​നേ​ജ​ർ ഫാ.​ജോ​യി അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷേ​ർ​ലി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. 2019, 2020 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ഫു​ൾ എ ​പ്ല​സു​കാ​രെ മു​ൻ ഹെ​ഡ്മി​സ്ട്ര​സ് സി​സി​ലി കു​ര്യാ​ക്കോ​സും 2020-21 വ​ർ​ഷ​ത്തെ കു​ട്ടി​ക​ൾ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജേ​ർ​ളി റോ​സി​യും മെ​മന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.​ ഒ​ന്പ​തു വി​ഷ​യ​ങ്ങ​ൾ​ക്ക് എ​പ്ല​സ് കി​ട്ടി​യ​വ​ർ​ക്ക് സ്കൂ​ൾ മാ​നേ​ജ​ർ മെ​മ​ന്‍റോ കൈ​മാ​റി. ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി തോ​മ​സ് സ്വാ​ഗ​ത​വും അ​ധ്യാ​പ​ക പ്ര​തി​നി​ധി അ​നി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.