ത​ണ​ൽ മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ചാ​യി പ​രാ​തി
Tuesday, October 26, 2021 9:56 PM IST
നെ​ടു​ങ്ക​ണ്ടം: മു​ണ്ടി​യെ​രു​മ​യി​ൽ നാ​ട്ടു​കാ​ർ പ​രി​പാ​ലി​ച്ചി​രു​ന്ന ത​ണ​ൽ മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വെ​ട്ടി​ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് ത​ണ​ൽ മ​ര​ങ്ങ​ൾ വെ​ട്ടി​യ​ത്.
മു​ണ്ടി​യെ​രു​മ - പാ​ന്പാ​ടും​പാ​റ റോ​ഡി​നു സ​മീ​പം പ​ട്ടം​ന​ഗ​റി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ പ​രി​പാ​ലി​ച്ചി​രു​ന്ന മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ളാ​ണ് വെ​ട്ടി ന​ശി​പ്പി​ച്ച​ത്. മ​ര​ത്തി​നോ​ടു ചേ​ർ​ന്ന് സം​ര​ക്ഷ​ണ ഭി​ത്തി ഒ​രു​ക്കി​യാ​ണ് ഇ​വ പ​രി​പാ​ലി​ച്ചി​രു​ന്ന​ത്. ത​ണ​ൽ മ​ര​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി ഇ​രി​പ്പി​ട​മാ​യും നാ​ട്ടു​കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ത​ണ​ൽ മ​ര​ങ്ങ​ളാ​യി വ​ള​ർ​ത്തു​ന്ന ബ​ദാം, അ​ത്തി മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ളാ​ണ് വെ​ട്ടി​ക്ക​ള​ഞ്ഞ​ത്. പോ​ലീ​സി​ലും പ​ഞ്ചാ​യ​ത്തി​ലും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി ന​ൽ​കി.