ആ​റു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി​യു​ടെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി
Tuesday, October 26, 2021 9:56 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ചു​ര​ക്കു​ളം എ​സ്റ്റേ​റ്റി​ലെ ആ​റു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി അ​ർ​ജു​ൻ ന​ൽ​കി​യ ജാ​മ്യ​ഹ​ർ​ജി ക​ട്ട​പ്പ​ന ഫാ​സ്ട്രാ​ക്ക് കോ​ട​തി ത​ള്ളി. സ​ർ​ക്കാ​ർ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റു​ടെ വാ​ദ​ത്തെ തു​ട​ർ​ന്നാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.
ക​ഴി​ഞ്ഞ ജൂ​ലൈ 30-നാ​ണ് ക്രൂ​ര കൊ​ല​പാ​ത​കം ന​ട​ന്ന​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യെ വീ​ടി​നു​ള്ളി​ലെ ക​ഴു​ക്കോ​ലി​ൽ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ അ​ർ​ജു​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം:
ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്

ചെ​റു​തോ​ണി: മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​ന​യ്ക്ക​നാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത യോ​ഗം മ​റ​യൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി അ​നി​ൽ.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എം. ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ആ​ന്‍റ​ണി, ഡി​കെ​ടി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ന്േ‍​റാ കോ​ഴി​പ്പാ​ട​ൻ, കെ.​ആ​ർ. സു​ബ്ര​മ​ണ്യ​ൻ, നി​ഖി​ൽ പൈ​ലി, എ.​കെ. രാ​മ​ദാ​സ്, എ​ബ്രാ​ഹം, എം.​വി. ധ​ർ​മ​രാ​ജ്, എം.​എ​സ്. പ്ര​ഭു, അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.