നി​ർ​ദി​ഷ്ട വൈ​ദ്യു​തി ഭ​വ​ൻ നി​ർ​മി​ക്കു​ന്ന സ്ഥ​ലം വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള​തെ​ന്ന്
Tuesday, October 26, 2021 9:58 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ക​ല്ലാ​റി​ൽ മി​നി വൈ​ദ്യു​തി​ഭ​വ​ൻ നി​ർ​മി​ക്കു​ന്ന​തി​നാ​യി കെ ​എ​സ്ഇ​ബി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന സ്ഥ​ലം വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​മെ​ന്ന് ആ​ക്ഷേ​പം. ക​ല്ലാ​ർ ഡൈ​വേ​ർ​ഷ​ൻ അ​ണ​ക്കെ​ട്ടി​ന്‍റെ കാ​ച്ച്മെ​ന്‍റ് ഏ​രി​യാ​യി​ലാ​ണ് മി​നി വൈ​ദ്യു​തി ഭ​വ​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ര​ണ്ടു​ത​വ​ണ വെ​ള്ളം ക​യ​റി. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വെ​ള്ള​പൊ​ക്ക​ത്തി​ൽ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യി​രു​ന്ന കോ​ണ്‍​ക്രീ​റ്റിം​ഗ് ഒ​ലി​ച്ചു​പോ​യ​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. കെ ​എ​സ്ഇ​ബി​യു​ടെ നെ​ടു​ങ്ക​ണ്ട​ത്തെ വി​വി​ധ ഓ​ഫീ​സു​ക​ൾ ഒ​രു കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തി​നാ​യാ​ണ് മി​നി​വൈ​ദ്യു​തി ഭ​വ​ൻ നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ടു കോ​ടി​യോ​ളം രൂ​പ മു​ട​ക്കി​ലാ​ണ് നി​ർ​മാ​ണം. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വൈ​ദ്യു​തി​ഭ​വ​ൻ നി​ർ​മി​ക്കാ​നാ​യി കെ ​എ​സ്ഇ​ബി സ്ഥ​ലം ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് അ​ക്ഷേ​പം.
ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഡൈ​വേ​ർ​ഷ​ൻ അ​ണ​ക്കെ​ട്ടാ​ണ് ക​ല്ലാ​ർ. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ തു​ട​ർ​ച്ച​യാ​യി മ​ഴ​പെ​യ്താ​ൽ അ​ണ​കെ​ട്ട് നി​റ​യും. അ​ണ​ക്കെ​ട്ടി​ന്‍റെ കാ​ച്ച്മെ​ന്‍റ് ഏ​രി​യാ​യി​ലും പു​ഴ​യോ​ര​ത്തോ​ടു ചേ​ർ​ന്നു​ള്ള വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റു​ന്ന​തും പ​തി​വാ​ണ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ക​ല്ലാ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് ര​ണ്ടു​ത​വ​ണ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. ര​ണ്ടു​ത​വ​ണ​യും വൈ​ദ്യു​തി​ഭ​വ​ൻ നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തും വെ​ള്ളം ക​യ​റി​യി​രു​ന്നു.