പ​ട്ട​യ​ത്തി​നാ​യു​ള്ള ക​ർ​ഷ​ക​രു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു
Wednesday, October 27, 2021 10:01 PM IST
അ​ടി​മാ​ലി: പ​ട്ട​യ​ത്തി​നാ​യു​ള്ള ക​ല്ലാ​ർ​കു​ട്ടി മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു. നി​ര​ന്ത​രം ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടും പ്ര​ക്ഷോ​ഭ​പാ​ത തു​റ​ന്നി​ട്ടും പ​ട്ട​യ​മെ​ന്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തോ​ട് ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ഖം​തി​രി​ക്കു​ന്നു​വെ​ന്നാ​ണ് ക​ല്ലാ​ർ​കു​ട്ടി നി​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​ട്ട​യ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും ആ​വ​ശ്യം ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്താ​ത്ത​തി​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ലി​യ നി​രാ​ശ​യു​ണ്ട്. ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി വെ​ള്ള​ത്തൂ​വ​ൽ, കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ധി​വ​സി​ക്കു​ന്ന 3500-ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ട്ട​യം ല​ഭ്യ​മാ​ക്കേ​ണ്ട​തു​ള്ള​ത്.
പ​ട്ട​യ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നാ​യി രൂ​പം​കൊ​ണ്ട പ​ട്ട​യ അ​വ​കാ​ശ സം​ര​ക്ഷ​ണ വേ​ദി ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലൊ​ക്കെ​യും സ​മ​ര​പാ​ത​യി​ലാ​യി​രു​ന്നു. പ​ട്ട​യ വി​ഷ​യ​ത്തി​ൽ ഇ​നി​യും ത​ങ്ങ​ൾ​ക്കു​നേ​രെ മു​ഖം തി​രി​ക്ക​രു​തെ​ന്നാ​ണ് ക​ല്ലാ​ർ​കു​ട്ടി​യി​ലെ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യം.