വീ​ട്ടു​കാ​രെ മു​ള്ളു​വേ​ലി​ക്കു​ള്ളി​ൽ കെ​ട്ടി​യി​ട്ട് പോളിടെക്നിക് അധികൃതർ
Friday, November 26, 2021 10:10 PM IST
നെ​ടു​ങ്ക​ണ്ടം: മ​ഞ്ഞ​പ്പെ​ട്ടി​യി​ൽ വീ​ടി​നു​മു​ന്പി​ൽ മു​ള്ളു​വേ​ലി സ്ഥാ​പി​ച്ച് ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വീ​ട്ടു​കാ​രെ ത​ട​വി​ലാ​ക്കി​യെ​ന്ന് പ​രാ​തി. വേ​ലി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വീ​ട്ടു​കാ​ർ​ക്ക്് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​കും.

മ​ഞ്ഞ​പ്പെ​ട്ടി മ​ല്ലി​ക​വി​ലാ​സം വ​നി​ത എ​ന്ന വീ​ട്ട​മ്മ​യ്ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. സ​മീ​പ​ത്തെ മ​റ്റു മൂ​ന്നു വീ​ടു​ക​ളു​ടെ​യും മു​ൻ​വ​ശ​ത്തും മു​ള്ളു​വേ​ലി സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഇ​വ​രു​ടെ വ​ഴി​യും അ​ട​യും.
ര​ണ്ടു​കു​ട്ടി​ക​ളോ​ടൊ​പ്പം ക​ഴി​യു​ന്ന ഇ​വ​ർ കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ വീ​ടി​നോ​ടു​ചേ​ർ​ന്ന് മു​ള്ളു​വേ​ലി സ്ഥാ​പി​ക്കാ​ൻ ഇ​രു​ന്പ് ക​ന്പി​ക​ൾ സ്ഥാ​പി​ച്ച​ത് പ​രി​സ​ര​വാ​സി​ക​ളാ​ണ് വ​നി​ത​യെ അ​റി​യി​ച്ച​ത്. വ​നി​ത ജോ​ലി സ്ഥ​ല​ത്തു​നി​ന്നും ഓ​ടി​യെ​ത്തി​പ്പോ​ൾ ത​ന്നെ വീ​ടി​നു​മു​ന്നി​ൽ ക​ന്പി​ക​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം പൂ​ർ​ണ​മാ​യും നി​ഷേ​ധി​ക്ക​പ്പെ​ടും. വീ​ടി​ന്‍റെ ഭി​ത്തി​യോ​ടും പ​ടി​ക​ളോ​ടും ചേ​ർ​ത്താ​ണ് മു​ള്ളു​വേ​ലി സ്ഥാ​പി​ക്കു​ന്ന​ത്.

കൊ​ച്ചു​കു​ട്ടി​ക​ളു​ള്ള വ​നി​ത​യു​ടെ കു​ടും​ബ​ത്തോ​ട് ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ചെ​യ്യു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. സം​ഭ​വം സം​ബ​ന്ധി​ച്ച് വ​നി​ത, അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​ത് ആ​രും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ കോ​ള​ജും പ​രി​സ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​ള്ളു​വേ​ലി സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ൽ അ​ട​ക്കം കോ​ള​ജ് കോ​ന്പൗ​ണ്ടി​ലു​ണ്ട്. സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വേ​ലി കെ​ട്ടു​ന്ന​ത്. ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്നും അ​നു​മ​തി ന​ൽ​കി​യാ​ൽ മാ​ത്ര​മേ ഇ​വ​ർ​ക്ക് വ​ഴി ന​ൽ​കാ​ൻ ക​ഴി​യൂ. ഇ​തി​നാ​യി ഇ​വ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​മെ​ന്നും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.