ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം
Friday, November 26, 2021 10:10 PM IST
ചെ​റു​തോ​ണി: ഡ​ൽ​ഹി​യി​ൽ ഒ​രു​വ​ർ​ഷം പി​ന്നി​ടു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സം​യു​ക്ത ക​ർ​ഷ​ക സ​മ​ര​സ​മി​തി ഇ​ടു​ക്കി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​രി​ക്കാ​ശേ​രി​യി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണ​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.
ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ഉ​ത്പാ​ദ​ന ചെ​ല​വു​ക​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യി ഒ​ന്ന​ര​മ​ട​ങ്ങ് താ​ങ്ങു​വി​ല നി​ശ്ച്ച​യി​ക്കു​ക, ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​മാ​ശ്വാ​സം പ്ര​ഖ്യാ​പി​ക്കു​ക, വൈ​ദ്യു​തി നി​യ​മ ബി​ൽ പി​ൻ​വ​ലി​ക്കു​ക, സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്കെ​തി​രെ എ​ടു​ത്തി​ട്ടു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​യു​ക്ത ക​ർ​ഷ​ക​സ​മ​ര സ​മി​തി പ്ര​വ​ർ​ത്ത​ക​ർ മു​രി​ക്കാ​ശേ​രി​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.
തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​യോ​ഗം കേ​ര​ള ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മ​റ്റി അം​ഗം റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കി​സാ​ൻ സ​ഭ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പൂ​ന്തു​രു​ത്തി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് തെ​രു​വി​ല​ങ്ങാ​ട്, സി​ജി ചാ​ക്കോ, ജോ​സ് കു​ഴി​ക​ണ്ടം, സി​നോ​ജ് വ​ള്ളാ​ടി, എം.​വി. ബേ​ബി, സ​ണ്ണി ഇ​ല്ലി​ക്ക​ൽ, ഇ.​എ​ൻ. ച​ന്ദ്ര​ൻ, ജോ​ർ​ജ് അ​ന്പ​ഴ​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ക​ട​ന​ത്തി​ന് ബേ​ബി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, മ​നോ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ, തോ​മ​സ് കാ​ര​ക്കാ​വ​യ​ലി​ൽ, ബി​നോ​യി തോ​ണം​ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

ഇ​ടു​ക്കി: രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ർ​പ​റേ​റ്റു ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണെ​ന്ന് അ​ഖി​ലെ​ന്ത്യ കി​സാ​ൻ സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ചാ​മു​ണ്ണി. ആ​ന​ച്ചാ​ലി​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റാ​ലി​യും പൊ​തു​യോ​ഗ​വും ഉ​ദ്ഘാ​ട​ന​വും ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
യോ​ഗ​ത്തി​ൽ കെ.​വി. വ​ര​ദ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു വ​ർ​ഗീ​സ്, കെ.​കെ. ഷം​സു​ദീ​ൻ, ബി​ജു ഐ​ക്ക​ര, കെ.​ആ​ർ. ഷാ​ജി, ഐ. ​ശ​രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ടു​ങ്ക​ണ്ടം: ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ സ​മ​ര​ത്തി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു​കൊ​ണ്ട് നെ​ടു​ങ്ക​ണ്ട​ത്ത് ഇ​ട​ത് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന റാ​ലി​യും സ​ത്യ​ഗ്ര​ഹ​വും ന​ട​ന്നു. പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച റാ​ലി കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ സ​മാ​പി​ച്ചു.
കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ നേ​താ​വ് ബേ​ബി​ച്ച​ൻ ചി​ന്താ​ർ​മ​ണി സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക സം​ഘം നേ​താ​വ് എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം.​എം. ബ​ഷീ​ർ, പി.​കെ. സ​ദാ​ശി​വ​ൻ, സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ, ടി.​ആ​ർ. ശ​ശി​കു​മാ​ർ, എ​സ്. മ​നോ​ജ്, വി.​പി. ശ​ങ്ക​ര​ക്കു​റു​പ്പ്, സ​ന​ൽ​കു​മാ​ർ, അ​ബ്ദു​ൾ റ​ഹ്മാ​ൻ, ടി.​വി. ശ​ശി, കെ.​സി സോ​മ​ൻ, സ​ണ്ണി കു​ഴി​യാം​പ്ലാ​ക്ക​ൽ, പി.​ടി. ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ​കു​മാ​രി: ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു സം​യു​ക്ത ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​കു​മാ​രി​യി​ൽ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. പൊ​തു​സ​മ്മേ​ള​നം ക​ർ​ഷ​ക സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​എ. കു​ഞ്ഞു​മോ​ൻ ഉ​ദ്ഘ​ട​നം ചെ​യ്തു. പി.​ആ​ർ. പു​ഷ്പാം​ഗ​ദ​ൻ, വ​ർ​ഗീ​സ് ആ​റ്റു​പു​റം, എം.​എ​ൻ. ഹ​രി​കു​ട്ട​ൻ, കെ.​കെ. ത​ങ്ക​ച്ച​ൻ, പി.​ര​വി, അ​ഡ്വ. മാ​ത്യു ജോ​ണ്‍, വി.​എം. ബേ​ബി, ജോ​ളി ജോ​സ്, കെ.​ജി. ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.