തോ​ട്ടു​ക്ക​ര​യി​ൽ ഷാ​ജി​ക്കും കു​ടും​ബ​ത്തി​നും വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യി
Friday, November 26, 2021 10:12 PM IST
നെ​ടു​ങ്ക​ണ്ടം: പാ​ടു​താ മ​റ​ച്ച കൂ​ര​യ്ക്കു​ള്ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ കൈ​ലാ​സ​പാ​റ തോ​ട്ടു​ക്ക​ര​യി​ൽ ഷാ​ജി​ക്കും കു​ടും​ബ​ത്തി​നും ആ​ർ​എ​സ്പി ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ച്ചു.
ഇ​തോ​ടെ ഷാ​ജി - ഷം​ന ദ​ന്പ​തി​ക​ൾ​ക്കും ര​ണ്ടു മ​ക്ക​ൾ​ക്കു​മാ​ണ് അ​ന്തി​യു​റ​ങ്ങാ​ൻ വീ​ടാ​യ​ത്. കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ
ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​തു​ട​ർ​ന്ന് പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യും പൊ​തു​ജ​ന പ​ങ്കാ​ളി​ത്വ​ത്തോ​ടെ വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.
മൂ​ന്നു മു​റി​ക​ളും സി​റ്റ് ഒൗ​ട്ടും അ​ടു​ക്ക​ള​യും ഉ​ൾ​പ്പ​ടെ അ​ഞ്ഞൂ​റോ​ളം സ്ക്വ​യ​ർ ഫീ​റ്റ് വാ​ർ​ക്ക വീ​ടാ​ണ് എ​ട്ടു​ല​ക്ഷം രൂ​പ മു​ട​ക്കി ആ​ർ​എ​സ്പി ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ണി​ക​ഴി​പ്പി​ച​ത്.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, നേ​താ​ക്ക​ളാ​യ ജി. ​ബേ​ബി, പി.​ജി. പ്ര​സ​ന്ന​കു​മാ​ർ, എം.​എ​സ്. ഷാ​ജി, പാ​ങ്ങോ​ട് സു​രേ​ഷ്, ഉ​ല്ലാ​സ് കോ​വൂ​ർ, കെ.​കെ. ബാ​ബു എ​ന്നി​വ​ർ താ​ക്കോ​ൽ​ദാ​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.