റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ നാ​ളെ വ​ഴി​ത​ട​യ​ൽ സ​മ​രം
Friday, November 26, 2021 10:12 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല - ചെ​മ്മ​ണ്ണാ​ർ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ടു​ന്പ​ൻ​ചോ​ല കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ചെ​മ്മ​ണ്ണാ​റി​ൽ വ​ഴി​ത​ട​യ​ൽ സ​മ​രം ന​ട​ത്തും.
ര​ണ്ടു​വ​ർ​ഷ​മാ​യി ഈ ​റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​ണ്. മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് നെ​ടു​ങ്ക​ണ്ടം, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, അ​ടി​മാ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ആ​ശ്ര​യം ഈ ​റോ​ഡാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നി​ഷേ​ധാ​ത്മ​ക​മാ​യ സ​മീ​പ​നം​കൊ​ണ്ടാ​ണ് റോ​ഡ് അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​ത്.
പ്ര​ദേ​ശ​ത്തോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും എം​എ​ൽ​എ​യു​ടെ​യും അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ രാ​വി​ലെ 11 മു​ത​ൽ 11.15 വ​രെ കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ൽ ന​ട​ത്തു​ന്ന വ​ഴി​ത​ട​യ​ൽ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സേ​നാ​പ​തി വേ​ണു ഉ​ദ്ഘാ​ട​നം​ചെ​യ്യും. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ന്േ‍​റാ​ച്ച​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.