ജി​ല്ല​യി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Saturday, November 27, 2021 10:23 PM IST
ഇ​ടു​ക്കി: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ച് ഇ​ന്ന് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ശ​ക്ത​മാ​യ കാ​റ്റോ മ​ണ്ണി​ടി​ച്ചി​ലോ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ രാ​ത്രി​കാ​ല യാ​ത്ര ഒ​ഴി​വാ​ക്ക​ണം. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ദി​ക​ൾ മു​റി​ച്ചു​ക​ട​ക്കാ​നോ ന​ദി​ക​ളി​ലോ മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ൻ പി​ടി​ക്കാ​നോ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ല.
ജി​ല്ല​യി​ൽ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ളി​ലേ​യും ജീ​വ​ന​ക്കാ​ർ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​നു​മ​തി​യോ​ടു​കൂ​ടി മാ​ത്ര​മേ ആ​സ്ഥാ​നം വി​ട്ടു​പോ​കു​വാ​ൻ പാ​ടു​ള്ളൂ എ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു