എ​ല്ല​ക്ക​ല്ലി​ൽ കാ​റി​നു തീ ​പി​ടി​ച്ചു
Monday, November 29, 2021 10:28 PM IST
രാ​ജാ​ക്കാ​ട്: എ​ല്ല​ക്ക​ൽ ടൗ​ണി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് തീ​യ​ണ​ച്ചു. ആ​ള​പാ​യ​മി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ​യാ​ണ് സം​ഭ​വം. തൃ​ശൂ​ർ അ​ത്താ​ണി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗസം​ഘം മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു.
കു​ര​ങ്ങു​പാ​റ​യി​ലെ റി​സോ​ർ​ട്ടി​ൽ താ​മ​സ​ത്തി​ന് മു​റി ബു​ക്ക് ചെ​യ്തി​രു​ന്ന ഇ​വ​ർ അ​വി​ടേ​ക്ക് പോ​കു​ന്ന​തി​നാ​യി എ​ല്ല​ക്ക​ൽ ടൗ​ണി​ൽ എ​ത്തി​യ​പ്പോ​ൾ കാ​റി​ന്‍റെ മു​ൻ ഭാ​ഗ​ത്തു​നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ വാ​ഹ​നം നി​ർ​ത്തി എ​ല്ലാ​വ​രും പു​റ​ത്തി​റ​ങ്ങി. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി വെ​ള്ള​മൊ​ഴി​ച്ച് തീ​യ​ണ​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.